മനുഷ്യനെ കൊന്നതിന് ന്യായീകരണം പറയുന്നത് മാർക്സിസമോ ഇടതുപക്ഷനയമോ അല്ല- വിമർശനവുമായി മനു തോമസ്

#ന്യൂസ് ഡെസ്ക്
മനു തോമസ്, അരിയില്‍ ഷുക്കൂര്‍ | Photo: facebook.com/manuthomas and Mathrubhumi
മനു തോമസ്, അരിയില്‍ ഷുക്കൂര്‍ | Photo: facebook.com/manuthomas and Mathrubhumi

കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ കോടതിവിധി വന്നതിന് പിന്നാലെ രൂക്ഷവിമർശനവുമായി ഡിവൈഎഫ്‌ഐ മുൻ നേതാവ് മനു തോമസ്. പി. കൃഷ്ണപിള്ളയെയും എ.കെ.ജിയെയും രാഷ്ട്രീയ എതിരാളികൾ തടഞ്ഞിട്ടുണ്ട്, മർദ്ദിച്ചിട്ടുണ്ട്. മർദ്ദിച്ചവരെ കിട്ടിയില്ലെങ്കിൽ അവരുടെ കുലത്തിൽപ്പെട്ട ആരെയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയിട്ടില്ലെന്ന് മനു തോമസ് പറഞ്ഞു.

തെറ്റുപറ്റി, അതിനെ ന്യായീകരിക്കരുത്. മനുഷ്യനെ കൊന്നതിന് ന്യായീകരണം പറയുന്നത് മാർക്‌സിസമോ മനുഷ്യത്വപരമായ ഇടതുപക്ഷ നയമോ അല്ല. നിങ്ങൾ തിരുത്തണം, അല്ലെങ്കിൽ ജനം തിരുത്തുമെന്നും മനു തോമസ് ഫേസ്ബുക്കിൽ കുറിച്ചു.

മനു തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

പി. കൃഷ്ണപിള്ളയെയും എ.കെ.ജിയെയും രാഷ്ട്രീയ എതിരാളികൾ തടഞ്ഞിട്ടുണ്ട്, മർദിച്ചിട്ടുണ്ട്.
മർദിച്ചവരെ കിട്ടിയില്ലെങ്കിൽ അവരുടെ കുലത്തിൽപ്പെട്ട ആരെയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ അവർ തിരഞ്ഞു പിടിച്ചു കൊന്നിട്ടില്ല, കല്പിച്ചിട്ടില്ല.
തെറ്റുപറ്റി ന്യായീകരിക്കരുത്…
മനുഷ്യനെ കൊന്നതിന് ന്യായീകരണം പറയുന്നത് 
മാർക്സിസമോ മനുഷ്യത്വപരമായ ഇടതുപക്ഷ നയമോ അല്ല: നിങ്ങൾ തിരുത്തണം അല്ലെങ്കിൽ ജനം തിരുത്തും
സ്വാർഥ ലാഭത്തിനായി സഖാവായ കൂടപ്പിറപ്പിനെയും കൊല്ലാൻ നിർദേശിക്കാൻ മടിക്കാതിരുന്ന ഇയാൾ പറയുന്ന ന്യായം ട്രോസ്‌കിയെ കൊന്നതിന് മറ്റയാൾ അന്ന് ന്യായം തിരഞ്ഞത് പോലെയാണ്!
കഷ്ടം!

Content Highlights: Former youth leader Manu Thomas launched a sharp critique against political factions, stating that justifying human killings contradicts the core principles of Marxism and Leftist ideology.