എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസിന്റെ സ്ഥലംമാറ്റം പ്രാബല്യത്തിൽ

#മാതൃഭൂമി ന്യൂസ്
ഹണി എം. വർഗീസ് | Photo: Mathrubhumi
ഹണി എം. വർഗീസ് | Photo: Mathrubhumi

കൊച്ചി: എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസിന് സ്ഥലംമാറ്റം പ്രാബല്യത്തിലായി. ആലപ്പുഴ ജില്ലാ കോടതിയിലേക്കാണ് മാറ്റം. നടി ആക്രമിക്കപ്പെട്ട കേസ് ഉൾപ്പെടെയുള്ളവയിൽ വിധി പറഞ്ഞ ജഡ്ജിയാണ് ഹണി എം. വർഗീസ്.

നേരത്തെ പുറത്തിറങ്ങിയ ജഡ്ജിമാരുടെ സ്ഥലംമാറ്റ പട്ടികയിൽ ഹണി എം. വർഗീസിന്റെ പേരുണ്ടായിരുന്നെങ്കിലും നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുന്നതിനാൽ അന്ന് സ്ഥലംമാറ്റം മരവിപ്പിക്കുകയായിരുന്നു. കേസിന്റെ വിധിപ്രസ്താവം പൂർത്തിയായ പശ്ചാത്തലത്തിലാണ് സ്ഥലംമാറ്റം പ്രാബല്യത്തിലാകുന്നത്.

കേസ് വനിതാജഡ്ജി പരിഗണിക്കണമെന്ന അതിജീവിതയുടെ അഭ്യർഥന പ്രകാരമാണ് ഹണി എം. വർഗീസിന് മുൻപാകെ നടി ആക്രമിക്കപ്പെട്ട കേസ് എത്തിയത്.

Content Highlights: judge honey m varghese transfer