ജോയ് ആലുക്കാസ് ഗ്രൂപ്പിൽ 20 വർഷം പൂർത്തിയാക്കിയ ജീവനക്കാർക്ക് ആദരം

#ന്യൂസ് ഡെസ്ക്

തൃശ്ശൂർ: ജോയ് ആലുക്കാസ് ഗ്രൂപ്പിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന ജീവനക്കാരെ ആദരിക്കുന്നതിനായി 'ജ്വൽസ് ഓഫ് ജോയ്' എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ഗ്രൂപ്പിന്റെ ആഘോഷ ദിനത്തോടനുബന്ധിച്ചാണ് 222 ജീവനക്കാരെ ആദരിച്ചുകൊണ്ടുള്ള പരിപാടി സംഘടിപ്പിച്ചത്.

ജീവനക്കാർക്ക് ബോണസായി അഞ്ചുമാസത്തെ ശമ്പളവും പങ്കാളികളോടൊത്ത് വിദേശയാത്രയും കമ്പനി ലഭ്യമാക്കും. ജോയ് ആലുക്കാസ് ഗ്രൂപ്പ് സി.എം.ഡി ജോയ് ആലുക്കാസ്, ഗ്രൂപ്പ് ഡയറക്ടർ ജോളി ജോയ് ആലുക്കാസ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

Content Highlights: Joyalukkas Rewards Loyal Staff with 5-Month Bonus and Foreign Trips