അനുചിതമായ പരാമര്‍ശം, നിരുപാധികം പിന്‍വലിക്കുന്നു; ഖേദം പ്രകടിപ്പിച്ച് ജോയ്സ്

കട്ടപ്പന: രാഹുല്‍ ഗാന്ധിക്കെതിരായ വിവാദപരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ജോയ്‌സ് ജോര്‍ജ്. പരാമര്‍ശം പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കുന്നതായി ജോയ്‌സ് ജോര്‍ജ് പറഞ്ഞു. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദകാരാട്ട് പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പരിപാടിയില്‍ ആയിരുന്നു ജോയ്‌സിന്റെ ഖേദപ്രകടനം.
''ഇന്നലെ ഇരട്ടയാറില്‍ നടന്ന തിരഞ്ഞെടുപ്പ് യോഗവുമായി ബന്ധപ്പെട്ട സംസാരിക്കുമ്പോള്‍ നടത്തിയ അനുചിതമായ ചില പരാമര്‍ശങ്ങള്‍ ഞാന്‍ നിരുപാധികമായി പിന്‍വലിക്കുകയാണ്. ആ പരാമര്‍ശത്തലുള്ള ഖേദം പരസ്യമായി അറിയിക്കുകയാണ്'' -ജോയ്‌സ് ജോര്‍ജ് പറഞ്ഞു.
'പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജുകളില്‍ മാത്രമേ രാഹുല്‍ പോവുകയുള്ളൂ. പെണ്‍കുട്ടികളെ വളഞ്ഞും നിവര്‍ന്നും നില്‍ക്കാന്‍ രാഹുല്‍ പഠിപ്പിക്കും'. വിവാഹം കഴിക്കാത്ത രാഹുല്‍ കുഴപ്പക്കാരനാണ് തുടങ്ങിയ പ്രസ്താവനകളാണ് ജോയ്സ് നടത്തിയത്.
ഉടുമ്പന്‍ചോല മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും മന്ത്രിയുമായ എം.എം. മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ജോയ്സ്.
content highlights: Joice George condemns
Content Highlights: