വാഹനാപകടത്തിൽ മാധ്യമപ്രവർത്തകൻ മരിച്ചു

തിരുവനന്തപുരം: വാഹനാപകടത്തിൽ മാധ്യമപ്രവർത്തകൻ മരിച്ചു. ജനം ടിവിയുടെ തിരുവനന്തപുരം ബ്യൂറോ ക്യാമറ മാൻ അഭിജിത്ത് ശ്രീകുമാർ (24) ആണ് മരിച്ചത്. പാറശ്ശാല അയിര സ്വദേശിയാണ്.
കാരോട് കളിയിക്കവിള ബൈപ്പാസിൽ വിഴിഞ്ഞത്തിനടുത്തായിരുന്നു സംഭവം. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അഭിജിത്ത് സഞ്ചരിച്ച ബൈക്ക് ടോറസ് വാഹനത്തിൽ ഇടിക്കുകയായിരുന്നു. അഭിജിത്ത് മൂന്നുമാസം മുമ്പാണ് വിവാഹിതനായത്. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
Content Highlights: Janam TV cameraman Abhijith Sreekumar died in a road accident., Incident occurred on the Karode-Kaliyikkavila bypass near Vizhinjam., Accident involved a collision with a lorry while returning home., Preliminary reports suggest driver fatigue or sleepiness as the cause., The deceased was 24 years old and recently married.