ഇന്‍ഡിഗോ പ്രതിസന്ധി: കരിപ്പൂരിലും വിമാനം മണിക്കൂറുകളോളം വൈകി; ബഹളംവെച്ച് യാത്രക്കാര്‍

#ന്യൂസ് ഡെസ്‌ക്
മുംബൈയിലേക്ക് ഇൻഡിഗോ വിമാനത്തിൽ യാത്രചെയ്യാനെത്തിയവർ കരിപ്പൂർ വിമാനത്താവളത്തിൽ
മുംബൈയിലേക്ക് ഇൻഡിഗോ വിമാനത്തിൽ യാത്രചെയ്യാനെത്തിയവർ കരിപ്പൂർ വിമാനത്താവളത്തിൽ

കൊണ്ടോട്ടി: മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനം മണിക്കൂറുകളോളം വൈകിയത് യാത്രക്കാരെ ദുരിതത്തിലാക്കി. വ്യാഴാഴ്ച വൈകീട്ട് 3.15-ന് പുറപ്പെടേണ്ട വിമാനമാണ് വൈകിയത്. വിമാനം വൈകുന്നത് കമ്പനി മുന്‍കൂട്ടി അറിയിക്കാതിരുന്നതിനാല്‍ യാത്രക്കാര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വിമാനം വൈകുന്നതിന് കൃത്യമായ കാരണംപറയാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു.

രാത്രി എട്ടരയ്ക്ക് മുംബൈയില്‍നിന്നെത്തിയ വിമാനത്തില്‍ പുറപ്പെടാമെന്ന് യാത്രക്കാര്‍ പ്രതീക്ഷിച്ചെങ്കിലും നടന്നില്ല. ഇതോടെ യാത്രക്കാര്‍ ക്ഷുഭിതരായി വിമാനക്കമ്പനി അധികൃരോട് തര്‍ക്കിച്ചു.

സ്ത്രീകളും കുട്ടികളും വയോധികരുമടക്കം ഒട്ടേറെയാളുകളാണ് വിഷമത്തിയിലായത്. മുംബൈയില്‍നിന്ന് കണക്ഷന്‍ വിമാനത്തില്‍ വിദേശത്തേക്ക് പോകാനിരുന്നവരും ദുരിതത്തിലായി. വിമാനക്കമ്പനി അധികൃതര്‍ നിരുത്തരവാദപരമായാണ് പെരുമാറിയതെന്ന് കോഴിക്കോട് സ്വദേശി രാമകൃഷ്ണന്‍ പറഞ്ഞു.

Content Highlights: Indigo flight to Mumbai delayed for hours at Karipur airport, causing distress to passengers, including women and children. Travelers express frustration.