ഫുട്ബോളിനുള്ള അംഗീകാരം കൂടിയാണിത്; പുരസ്കാരം ആരാധകര്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് ഐഎം വിജയൻ

ഐ.എം.വിജയൻ | Photo: Mathrubhumi
ഐ.എം.വിജയൻ | Photo: Mathrubhumi

കോഴിക്കോട്: പത്മശ്രീ ലഭിച്ചതിൽ സന്തോഷമെന്ന് ഐഎം വിജയൻ. ഫുട്ബോളിനുള്ള അംഗീകാരം കൂടിയാണെന്ന് ഐഎം വിജയൻ പ്രതികരിച്ചു.

പത്മശ്രീ ലഭിച്ചതിൽ സന്തോഷം.പോലിസിൽ നിന്ന് റിട്ടയർ ചെയ്യാൻ നാലുമാസമാണുള്ളത്. ഇതിനിടയിൽ കിട്ടിയത് സന്തോഷം.എനിക്ക് മാത്രമല്ല, ഫുട്ബോളിനുള്ള അംഗീകാരം കൂടിയാണിത്. ഫുട്ബോൾ ആരാധകർക്ക് സമർപ്പിക്കുന്നു. അവരില്ലെങ്കിൽ ഞാനില്ല, ഐഎം വിജയൻ പറഞ്ഞു.

Content Highlights: im vijayan responds after receiving padmashri