റോഡില്‍ മറിഞ്ഞുകിടക്കുന്ന സ്‌കൂട്ടര്‍, പരിശോധിച്ചപ്പോള്‍ തല ചെളിയില്‍ പുതഞ്ഞനിലയില്‍ തങ്കച്ചന്‍; രക്ഷിക്കാനായില്ല

മരിച്ച തോമസ്(തങ്കച്ചൻ)
മരിച്ച തോമസ്(തങ്കച്ചൻ)

ഇടുക്കി: കുമളിക്ക് സമീപം വെള്ളാരംകുന്നില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മണ്ണിടിഞ്ഞ് വീണ ചെളിയില്‍ അകപ്പെട്ട് മരിച്ചു. വെള്ളാരംകുന്ന് പറപ്പള്ളില്‍ തോമസ്(തങ്കച്ചന്‍-66) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തരയ്ക്ക് ശേഷമായിരുന്നു അപകടം.

ചായക്കട അടച്ച് വീട്ടിലേക്ക് പോകുന്നതിനിടെ മത്തന്‍കട ഭാഗത്തുവെച്ച് സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് റോഡിലേക്ക് ഇടിഞ്ഞ് കിടന്ന മണ്ണിലേക്ക് മറിഞ്ഞു. കനത്ത മഴയായതിനാല്‍ ചെളിയില്‍ അകപ്പെട്ട തോമസിന് എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല.

കുറേസമയത്തിനു ശേഷം ഇതുവഴി എത്തിയ കാര്‍ യാത്രക്കാരാണ് സ്‌കൂട്ടര്‍ മറിഞ്ഞ് കിടക്കുന്നത് കണ്ടത്. ഇവര്‍ ഇറങ്ങി നോക്കിയപ്പോഴാണ് തല ചെളിയില്‍ പുതഞ്ഞ നിലയില്‍ തോമസിനെ കണ്ടത്. ഉടന്‍തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Content Highlights: A 66-year-old man died after his scooter skidded and fell into mud due to a landslide near Kumily, Idukki, Kerala. He was returning home after closing his tea shop.