തൃശ്ശൂരിൽ കിണറ്റിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിൽ അസ്ഥികളും സ്ത്രീയുടെ അടിവസ്ത്രവും; അന്വേഷണം

#ന്യൂസ് ഡെസ്‌ക്
Photo: Screengrab/ MBI News
Photo: Screengrab/ MBI News

തൃശ്ശൂർ: അരിമ്പൂരിലെ ഒരു വീടിന്റെ കിണറ്റിൽ നിന്നും സംശയാസ്പദമായ രീതിയിൽ അസ്ഥികഷ്ണങ്ങളും സ്ത്രീയുടെ വസ്ത്രവും കണ്ടെത്തി. പ്ലാസ്റ്റിക് ചാക്കിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. അരിമ്പൂർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന ബാലൻ എന്ന വ്യക്തിയാണ് കിണറ്റിൽ നിന്ന് അസ്ഥികൾ കണ്ടെത്തിയത്. കിണറ്റിൽ വെള്ളം കുറവായ സമയത്ത് വെള്ളം കോരാൻ നോക്കിയപ്പോഴാണ് കല്ലുകെട്ടി താഴ്ത്തിയ നിലയിൽ ഒരു പ്ലാസ്റ്റിക് ചാക്ക് ബാലന്റെ ശ്രദ്ധയിൽപ്പെട്ടത്.

പ്ലാസ്റ്റിക് ചാക്കിനുള്ളിൽ ആറ് എല്ലിൻ കഷ്ണങ്ങളും അതോടൊപ്പം ഒരു സ്ത്രീയുടെ അടിവസ്ത്രവുമാണ് ഉണ്ടായിരുന്നത്. സംഭവസ്ഥലത്തെത്തിയ പോലീസ് പ്രാഥമിക പരിശോധനകൾ ആരംഭിച്ചു. കിണറ്റിൽ നിന്ന് ലഭിച്ച അസ്ഥികൾ മനുഷ്യന്റേതാണോ എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ലെന്ന് പോലീസ് അറിയിച്ചു. ഇത് ഉറപ്പുവരുത്താൻ കൂടുതൽ ഫോറൻസിക് പരിശോധനകൾ ആവശ്യമാണെന്ന് പോലീസ് അറിയിച്ചു.

വാടകവീട് ആയതിനാൽ, മുൻപ് ഇവിടെ താമസിച്ചിരുന്ന ആളുകളെക്കുറിച്ചും ആ പ്രദേശത്ത് ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

Content Highlights: Suspicious remains found inside a well in Arimpur, Thrissur., Items included six bone fragments and women's undergarments inside a stone-weighted sack., Police are currently conducting forensic analysis to confirm if the remains are human., Authorities are tracing previous tenants and missing persons records in the area.