മുഖ്യമന്ത്രിയുടെ കണക്കില്‍ കോവിഡ് മരണം 16,170, കേരള മിഷന്റെ മറുപടിയില്‍ 23,486: പൊരുത്തക്കേട്

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ കണക്കും കേരളാ മിഷന്റെ കണക്കുകളും തമ്മില്‍ വന്‍ വൈരുദ്ധ്യം. മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ കണക്കിനെക്കാള്‍ 7000 ല്‍ അധികം കോവിഡ് മരണങ്ങള്‍ സംസ്ഥാനത്ത് നടന്നതായാണ് കേരള മിഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അടിയന്തര പ്രമേയ നോട്ടീസുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് നിയമസഭയില്‍ ഇക്കാര്യം ഉന്നയിച്ചത്.
ഇക്കാര്യം ശരിവെക്കുന്ന വിവരാവകാശ രേഖകളും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്. ഈ രേഖ പ്രകാരമാണ് കണക്കില്‍പ്പെടാത്ത 7316 മരണങ്ങള്‍ സംസ്ഥാനത്ത് കോവിഡ് കാരണം സംഭവിച്ചിട്ടുള്ളതായി വിവരം ലഭിച്ചിരിക്കുന്നത്.
വിവരാവകാശ രേഖ പ്രകാരം 23,486 മരണങ്ങളാണ് 2020 ജനുവരി മുതല്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഇന്നലെ നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ ആകെ മരണം 16,170 മാത്രമാണ്.
നേരത്തെ കേന്ദ്ര സര്‍ക്കാരും ഐ.സി.എം.ആറും സംസ്ഥാനത്തെ കോവിഡ് മരണങ്ങളില്‍ പൊരുത്തക്കേടുണ്ടെന്ന് വിമര്‍ശിച്ചിരുന്നു.
Content Highlights: Huge difference in kerala covid death toll
Content Highlights: