കാസർകോട് നെല്ലിക്കുന്ന് കടപ്പുറത്ത് തലയില്ലാത്ത മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ

കാസർകോട്: നെല്ലിക്കുന്ന് കടപ്പുറത്ത് തലയില്ലാത്ത നിലയിൽ ഒരു പുരുഷന്റെ മൃതദേഹം കരയ്ക്കടിഞ്ഞു. ഏകദേശം ഒരുമാസം പഴക്കമുള്ള മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ശനിയാഴ്ച രാവിലെ കടപ്പുറത്തെത്തിയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി മൃതദേഹത്തിൻ്റെ ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്മോർട്ടം നടപടികൾക്കായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Content Highlights: Unidentified headless male body discovered at Nellikunnu Beach., Body is estimated to be approximately one month old., Local fishermen reported the discovery on Saturday morning., Remains transferred to Kasaragod General Hospital mortuary for autopsy.