സെലിബ്രിറ്റി ഡിസൈനര്‍ ഹരി ആനന്ദ് വെള്ളിയാഴ്ച നിങ്ങളുടെ ഫാഷന്‍ അഡ്വൈസർ

കൊച്ചി: ഗാര്‍മെന്റ്‌സില്‍ നിങ്ങളുടെ സിഗ്‌നേച്ചര്‍ സ്‌റ്റൈല്‍ ഏതായിരിക്കണം എന്ന് ഇനിയും തീരുമാനിച്ചിട്ടില്ലേ? നിങ്ങള്‍ക്ക് ഏറ്റവും ഇണങ്ങുന്ന സ്‌റ്റൈല്‍ ഏതാണെന്ന് സ്വയം കണ്ടെത്താനായില്ലേ? ഫാഷനുമായി ബന്ധപ്പെട്ട് ഏത് സംശയങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ കേരളത്തിന്റെ പ്രിയപ്പെട്ട എഫ്എം സ്റ്റേഷനായ ക്ലബ് എഫ് എമ്മും പ്രമുഖ റീറ്റെയ്ല്‍ ഫാഷന്‍ ബ്രാന്‍ഡായ മാക്‌സും അവസരമൊരുക്കുന്നു. നിരവധി ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്കുകളിലെ സ്റ്റാര്‍ ഡിസൈനറായ, കൊച്ചിയുടെ സ്വന്തം ഫാഷന്‍ ഐക്കണ്‍ ഹരി ആനന്ദ് ഇന്ന് നിങ്ങളുടെ ഫാഷന്‍ അഡ്‌വൈസറാകുന്നു.
നവംബര്‍ പത്തിന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതല്‍ ആറ് മണിവരെ കടവന്ത്രയിലെ മാക്‌സ് സ്റ്റോറിലും വൈകിട്ട് ആറര മുതല്‍ ഒന്‍പത് മണിവരെ ഇടപ്പള്ളി ഗ്രാന്‍ഡ് മാളിലെ മാക്‌സ് സ്റ്റോറിലും ഹരി ആനന്ദ് ഉണ്ടായിരിക്കും. ഈ സമയത്ത് മാക്‌സില്‍ എത്തുന്ന ആര്‍ക്കും ഹരി ആനന്ദിനോട് നേരില്‍ സംസാരിച്ച് ഫാഷനുമായി ബന്ധപ്പെട്ട് അറിയേണ്ടതെല്ലാം ചോദിച്ച് മനസിലാക്കാം.
ക്ലബ് എഫ്എമ്മും മാക്‌സും ചേര്‍ന്നൊരുക്കുന്ന ഈ സുവര്‍ണാവസരം പ്രയോജനപ്പെടുത്തൂ.


VIEW ON mathrubhumi.com