അര്‍ബുദ ബാധിതനായി അച്ഛന്റെ മരണം; രണ്ട് പെണ്‍മക്കള്‍ക്കുവേണം അടച്ചുറപ്പുള്ള വീട്

പ്രതീകാത്മക ചിത്രം | Photo: Getty Images
പ്രതീകാത്മക ചിത്രം | Photo: Getty Images

നേമം: അര്‍ബുദരോഗ ബാധിതനായി ഭര്‍ത്താവ് മരിച്ചതോടെ രണ്ട് പെണ്‍മക്കളെ സുരക്ഷിതമായി പാര്‍പ്പിക്കാന്‍ സ്വന്തമായൊരു വീടിനായി സുമനസ്സുകളുടെ സഹായം തേടുകയാണ് പാപ്പനംകോട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് സത്യന്‍നഗര്‍ സ്വദേശിനി ആശ.

രണ്ടു മാസം മുമ്പാണ് ഓട്ടോ ഡ്രൈവറായിരുന്ന ആശയുടെ ഭര്‍ത്താവ് ജയകാന്ത് മരിച്ചത്. ഭര്‍ത്താവിന്റെ ചികിത്സയ്ക്കുതന്നെ ധാരാളം പണം ചെലവഴിച്ചു. കടം വാങ്ങിയും ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്താലുമാണ് ചികിത്സച്ചെലവ് കണ്ടെത്തിയത്.

ചികിത്സ നടന്നുവരുന്നതിനിടെ രണ്ടു മാസം മുമ്പ് ജയകാന്ത് മരിച്ചു. ചികിത്സച്ചെലവിന്റെ ബാധ്യത തീര്‍ക്കാനും കുട്ടികളുടെ പഠനച്ചെലവ് കണ്ടെത്താനുമായി ഒരു സ്വകാര്യ സ്ഥാപനത്തില്‍ ആശ ജോലിക്കു പോകുന്നുണ്ട്. തുച്ഛമായ വേതനം ഒന്നിനും തികയാത്ത അവസ്ഥയിലാണ്. ഇപ്പോള്‍ വാടകവീട്ടില്‍ താമസിക്കുന്ന ആശയ്ക്കും പന്ത്രണ്ടും പത്തും വയസ്സായ കുട്ടികള്‍ക്കും താമസിക്കാനായി സ്വന്തമായൊരു വീട് കണ്ടെത്തുന്നതിനു സുമനസ്സുകളുടെ സഹായം തേടുകയാണ് ആശ.

കാനറ ബാങ്കിന്റെ പാപ്പനംകോട് ശാഖയില്‍ ആശയുടെ പേരില്‍ അക്കൗണ്ട് ഉണ്ട്. നമ്പര്‍: 110041395561. െഎ.എഫ്.എസ്.സി.: CNRB0006200. ഫോണ്‍: 9895894044.

Content Highlights: father's death due to cancer; two daughters want a house