മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനിൽ; ഷാളണിയിച്ച് രാജേന്ദ്ര അര്‍ലേക്കര്‍, കൂടിക്കാഴ്ച

ആരിഫ് മുഹമ്മദ് ഖാന്‍
ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം : മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിലെത്തി. ഇപ്പോൾ ബിഹാർ ഗവർണറായ അദ്ദേഹത്തെ ഗവർണർ രാജേന്ദ്ര ആർലേക്കർ ഷാളണിയിച്ചും ബൊക്കെ നൽകിയും സ്വീകരിച്ചു. രാജ്ഭവനിലെ മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥൻ അബ്ദുൾ റഷീദിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ആരിഫ് മുഹമ്മദ് ഖാൻ എത്തിയത്. രാജ്ഭവൻ ജീവനക്കാരുമായും അദ്ദേഹം സൗഹൃദം പങ്കുെവച്ചു.

ശനിയാഴ്ച രാജ്ഭവനിൽ താമസിച്ച അദ്ദേഹം ഞായറാഴ്ച കവടിയാർ കൊട്ടാരം സന്ദർശിക്കും. തൈക്കാട് ഗാന്ധിഭവൻ സംഘടിപ്പിക്കുന്ന പരിപാടിയിലും പങ്കെടുത്ത ശേഷം അദ്ദേഹം തിങ്കളാഴ്ച രാവിലെ മടങ്ങും.

Content Highlights: ex governor arif mohammad khan reached raj bhavan