ആലപ്പുഴയിൽ വയോധികയെ തെരുവുനായ കടിച്ചുകൊന്നു

ആലപ്പുഴ: ആറാട്ടുപുഴയിൽ തെരുവുനായയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. തകഴി അരയൻചിറ സ്വദേശി കാർത്യായനിയാണ് (81) കൊല്ലപ്പെട്ടത്.
അഴിക്കലിൽ മകന്റെ വീട്ടിൽ എത്തിയതായിരുന്നു കാർത്യായിനി. വീട്ടുമുറ്റത്തിരിക്കുകയായിരുന്നു ഇവരെ നായ ആക്രമിക്കുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം. ആക്രമണത്തിൽ വയോധികയുടെ മുഖത്തിന് സാരമായി പരിക്കേറ്റിരുന്നു. ഇവരുടെ കണ്ണുകൾക്കും ഗുരുതരമായി പരിക്കേറ്റു.
കാർത്യായിനിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Content Highlights: elderly woman was bitten to death by a street dog in Alappuzha