'തിരിച്ചെടുക്കൂ, അല്ലെങ്കില്‍ പറഞ്ഞുവിടൂ; ആത്മഹത്യയുടെ വക്കില്‍': മന്ത്രിക്ക് പരാതിനല്‍കി യദു

#സ്വന്തം ലേഖകൻ
ഡ്രൈവർ യദു, സംഭവ ദിവസം യദു ഓടിച്ച കെ.എസ്.ആർ.ടി.സി ബസ്
ഡ്രൈവർ യദു, സംഭവ ദിവസം യദു ഓടിച്ച കെ.എസ്.ആർ.ടി.സി ബസ്

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും സംഘവുമായുള്ള തർക്കത്തിന് പിന്നാലെ ജോലിയിൽ നിന്നും മാറ്റി നിർത്തപ്പെട്ട കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദു ​ഗതാ​ഗത മന്ത്രി കെ.ബി. ​ഗണേഷ് കുമാറിന് പരാതി നൽകി. ഒന്നുകിൽ ജോലിയിൽ തിരിച്ചെടുക്കണം, അല്ലെങ്കിൽ പിരിച്ചുവിടണമെന്നാണ് ആവശ്യം.

തിരുവനന്തപുരം മേയര്‍ മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്ന് യദുവിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിര്‍ദേശം നല്‍കുകയായിരുന്നു.

കഴിഞ്ഞ ഏപ്രിലിൽ പാളയത്ത് വച്ചായിരുന്നു സംഭവം. യദു മോശം ആംഗ്യം കാണിച്ചതായി മേയർ പോലീസിൽ പരാതി നൽകിയിരുന്നു. കെ.എസ്.ആർ.ടി.സി. ബസിന് കുറുകെ കാർ നിർത്തി ജോലി തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതായി യദുവും പരാതി സമർപ്പിച്ചു.
 

Content Highlights: Either reinstatement or dismissal Yadu gave somplaint to Ganesh Kumar