ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി:കേരളത്തില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച

കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ കേരളത്തില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ചയായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. പൊന്നാനിയിലാണ് മാസപ്പിറ കണ്ടത്. ഒമാന്‍ അടക്കമുള്ള ജി.സി.സി രാജ്യങ്ങളിലും നാളെയാണ് ചെറിയപെരുന്നാള്‍.
ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നാളെ ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് വലിയ ഖാസി പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍, പാളയം ഇമാം വി പി ശുഹൈബ് മൗലവി തുടങ്ങിയവര്‍ അറിയിച്ചു.
ഒമാനിലും ബുധനാഴ്ച ചെറിയപെരുന്നാള്‍
മസ്‌കറ്റ്: ഒമാനിലും നാളെ ചെറിയപെരുന്നാള്‍. ഒമാനില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ നാളെ ചെറിയപ്പെരുന്നാല്‍ ആയിരിക്കുമെന്ന് ഒമാന്‍ മതകാര്യ മന്ത്രാലയം അറിയിച്ചു. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും നാളെയാണ് ഈദ് ഉള്‍ ഫിത്തര്‍. എല്ലാ ഗള്‍ഫ് രാജ്യങ്ങളും ഇത്തവണ ഒന്നിച്ചു പെരുന്നാള്‍ ആഘോഷിക്കും.
Content Highlights: eidul fitr kerala wednesday