‘മുന്നറിപ്പോ, നോട്ടീസോ നൽകിയില്ല’; കൊയിലാണ്ടിയിൽ വീട് മാറി ഇഡി റെയ്ഡ് നടത്തിയതായി പരാതി

#ന്യൂസ് ഡെസ്ക്
Photo: Screengrab/Mathrubhumi News
Photo: Screengrab/Mathrubhumi News

കോഴിക്കോട്: സ്വർണക്കടത്ത് ഹവാല കേസുമായി ബന്ധപ്പെട്ട് വീട് മാറി ഇ.ഡി റെയ്ഡ് നടത്തിയതായി പരാതി. കൊയിലാണ്ടി മാടാക്കരയിലെ നൗഷാദ് വളപ്പിലാണ് ആരോപണവുമായി രംഗത്തെത്തിയത്. നൗഷാദിന്റെ തറവാട്ടുവീട്ടിൽ രാവിലെ ആറ് മണി മുതൽ സിആർപിഎഫ് സുരക്ഷയിൽ ഇഡി സംഘമെത്തിയിരുന്നു.

റെയ്ഡ് നടക്കുമ്പോൽ വീട്ടിൽ നൗഷാദിന്റെ മാതാപിതാക്കളും സഹോദരങ്ങളും മാത്രമാണുണ്ടായിരുന്നത്. നൗഷാദ് പയ്യോളിയിലാണ് താമസം. എന്നാൽ, തനിക്കെതിരെ ഇതുവരെ ഒരു കേസുമില്ലെന്നും ഒരു മുന്നറിയിപ്പോ നോട്ടീസോ ഒന്നുമില്ലാതെ ഇഡി എത്തി വീട് പരിശോധിക്കുകയായിരുന്നുവെന്നും നൗഷാദ് പറഞ്ഞു.

വിദേശത്തായിരുന്ന നൗഷാദ് ഒമ്പ് മാസം മുൻപേ നാട്ടിലെത്തിയതാണ്. പിന്നീട് മത്സ്യബന്ധന ജോലിയിൽ ആയിരുന്നു. ഷാർജയിൽ മൂന്ന് വർഷം ട്രേഡിങ് കമ്പനയിൽ ജോലിചെയ്തത് മാത്രമാണ് തന്റെ വിദേശ ബന്ധമെന്നും പിന്നീട് നാട്ടിലെത്തുകയായിരുന്നുവെന്നും നൗഷാദ് പറഞ്ഞു. എന്തിനാണ് ഇ.ഡി എത്തിയത് അറിയില്ലെന്നും പ്രായമായ മാതാപിതാക്കൾ പേടിച്ചിരിക്കുകയാണെന്നും നൗഷാദ് പറഞ്ഞു. രണ്ടിടത്താണ് കോഴിക്കോട് ഇഡി പരിശോധന. അതിൽ ഒന്ന് കുന്ദമംഗലത്തും മറ്റൊന്ന് കൊയിലാണ്ടിയിലുമാണ്.

Content Highlights: A resident of Madakkara in Koyilandy alleged that the Enforcement Directorate mistakenly raided his ancestral home without any prior notice or warrant during a probe into a gold smuggling and hawala racket.