'ഇ-ബുൾ ജെറ്റ്' യൂട്യൂബർമാർ സഞ്ചരിച്ച കാറും മറ്റൊരു കാറും കൂട്ടിയിടിച്ചു; അപകടം ചെര്‍പ്പുളശ്ശേരിയിൽ

പാലക്കാട്: 'ഇ-ബുള്‍ ജെറ്റ്' യൂട്യൂബര്‍മാര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ചെര്‍പ്പുളശ്ശേരി കച്ചേരിക്കുന്നിലായിരുന്നു അപകടം.
ചെര്‍പ്പുളശ്ശേരിയില്‍നിന്ന് പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന 'ഇ-ബുള്‍ ജെറ്റ്' സഹോദരങ്ങള്‍ സഞ്ചരിച്ച കാറും എതിര്‍ദിശയില്‍നിന്ന് വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ല. നിസ്സാര പരിക്കുള്ളവരെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂര്‍ സ്വദേശികളും സഹോദരങ്ങളുമായ എബിനും ലിബിനുമാണ് ഇ-ബുള്‍ ജെറ്റ് എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തരായത്. നേരത്തെ ഇവരുടെ വാഹനം രൂപമാറ്റം വരുത്തിയതും മോട്ടോര്‍ വാഹനവകുപ്പ് വാഹനം പിടിച്ചെടുത്തതും തുടർന്നുണ്ടായ കേസുമെല്ലാം വിവാദമായിരുന്നു.
Content Highlights: e bull jet youtubers met with accident in palakkad cherpulassery