ചരമം: ഗുരുവായൂരപ്പൻ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. വി.കെ. ഹരിദാസൻ

കോഴിക്കോട്: സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് മുൻ പ്രിൻസിപ്പൽ ഈസ്റ്റ് മാങ്കാവ് കൽപക റോഡ് കാർത്തികയിൽ ഡോ. വി.കെ. ഹരിദാസൻ (76) അന്തരിച്ചു. കോഴിക്കോട് സർവകലാശാലയിലെ മികച്ച കോളേജ് അധ്യാപകനുള്ള എം.എം. ഗനി അവാർഡിനും സംസ്ഥാനത്തെ മികച്ച കോളേജ് അധ്യാപകനുള്ള ശിവപ്രസാദ് ഫൗണ്ടേഷൻ അവാർഡിനും അർഹനായ രസതന്ത്ര അധ്യാപകനായിരുന്നു.
സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കമ്മ്യൂൺ വൈസ് ചെയർമാൻ, റെസിഡന്റ്സ് ഫോറം ഈസ്റ്റ് മാങ്കാവ് പ്രസിഡന്റ്, ഭാരതീയ വിദ്യാഭവൻ സ്‌കൂൾ മാനേജ്‌മെന്റ് കൗൺസിൽ അംഗം, ആഴ്ചവട്ടം ഹിന്ദുസേവാ സമിതി പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. സംസ്ഥാന എസ്എസ്എൽസി സയൻസ് ചോദ്യ പേപ്പർ സമിതി അംഗം, നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ പിയർ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
പരേതരായ മുല്ലശ്ശേരി മാധവ മേനോന്റേയും വള്ളിക്കാട്ട് കോരച്ചംകണ്ടി ദേവകി അമ്മയുടേയും മകനാണ്. ഭാര്യ പരേതയായ എം.കെ. ഗീത (പഞ്ചാബ് നാഷണൽ ബാങ്ക്). മക്കൾ എം.കെ. രഘു ഹരിദാസ് (മസ്‌ക്കറ്റ്), ഡോ. എം.കെ. മാധവ് ഹരിദാസ് (ഐഎസ്ആർഒ, ബെംഗളൂരു). മരുമക്കൾ രമ്യ (മസ്‌ക്കറ്റ്), അനുഷ മോഹൻ (ബെംഗളൂരു).
Content Highlights: Dr. V.K. Haridasan (76), the former Principal of Zamorin’s Guruvayurappan College, passed away on Thursday, February 5, 2026. A distinguished Chemistry professor, he was a recipient of the prestigious M.M. Ghani Award for Best College Teacher (Calicut University) and the Shivaprasad Foundation Award. He also served in various leadership roles, including member of the NAAC Peer Committee and the SSLC Science Question Paper Committee.