ഡിജിറ്റൽ സ്ക്വയർ പദ്ധതിക്ക് തുടക്കമായി

കൊട്ടിയൂര്‍ എന്‍.എസ്.എസ്.കെ. യു.പി. സ്കൂളില്‍ ഡിജിറ്റല്‍ സ്ക്വയര്‍ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സിസിലി കണ്ണന്താനം നിര്‍വഹിക്കുന്നു
കൊട്ടിയൂര്‍ എന്‍.എസ്.എസ്.കെ. യു.പി. സ്കൂളില്‍ ഡിജിറ്റല്‍ സ്ക്വയര്‍ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സിസിലി കണ്ണന്താനം നിര്‍വഹിക്കുന്നു

കൊട്ടിയൂർ: എൻ.എസ്.എസ്.കെ. യു.പി. സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ പദ്ധതിക്ക് തുടക്കമായി. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ പ്രൈമറി വിഭാഗം സ്കൂൾ കുട്ടികൾക്കും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പഠനപ്രവർത്തനങ്ങൾ ലഭ്യമാക്കുന്നതാണ് പദ്ധതി. പഞ്ചായത്ത് പ്രസിഡന്റ് സിസിലി കണ്ണന്താനം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോണി ആമക്കാട്ട് അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക എസ്. സുമതി, സ്കൂൾ ഐ.ടി. കോഡിനേറ്റർ പ്രജിന പസന്ത്, കെ.എസ്. രഘുനാഥൻ നായർ, ഷംല അഷറഫ്, വി.എസ്. ജിഷാറാണി, കെ.ആർ. അക്ഷിതി എന്നിവർ സംസാരിച്ചു.

Content Highlights: Digital Square project launched at NSSK UP School, Kottiyoor, Part of the state government's 100-day action plan, Aims to provide technology-based learning for primary school children, Inaugurated by Panchayat President Cicily Kannanthanam