ഡി. ശില്പ IPS-നെ കേരള കേഡറില്‍നിന്ന് മാറ്റി കര്‍ണാടക കേഡറിൽ ഉള്‍പ്പെടുത്താന്‍ ഉത്തരവിട്ട് ഹൈക്കോടതി

ഡി. ശില്പ ഐപിഎസ് | ഫയല്‍ചിത്രം | ഫോട്ടോ: ജി. ശിവപ്രസാദ്/ മാതൃഭൂമി
ഡി. ശില്പ ഐപിഎസ് | ഫയല്‍ചിത്രം | ഫോട്ടോ: ജി. ശിവപ്രസാദ്/ മാതൃഭൂമി

കൊച്ചി: കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി. ശില്പയെ കര്‍ണാടക കേഡറില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. കര്‍ണാടക സ്വദേശിനിയായ ഹര്‍ജിക്കാരിയെ കേരള കേഡറില്‍ ഉള്‍പ്പെടുത്തിയത് തെറ്റായിട്ടാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. കര്‍ണാടക കേഡറില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ രണ്ടുമാസത്തിനുള്ളില്‍ തീരുമാനമെടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

നിലവില്‍ കേരള പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ എഐജിയാണ്. 2015-ല്‍ കേഡര്‍ നിര്‍ണയിച്ചപ്പോള്‍ ഉണ്ടായ പിഴവുകാരണമാണ് കര്‍ണാടക കേഡറില്‍ ഉള്‍പ്പെടാതെ പോയതെന്നായിരുന്നു ഹര്‍ജിക്കാരിയുടെ വാദം. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍നിന്ന് അനുകൂല ഉത്തരവ് ഉണ്ടാകാതെ വന്നതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേഡര്‍ നിര്‍ണയത്തില്‍ പിഴവുണ്ടായി എന്ന ഹര്‍ജിക്കാരിയുടെ വാദം കോടതി അംഗീകരിച്ചു. അഡ്വ. ടി. സഞ്ജയ് ആണ് ഹര്‍ജിക്കാരിക്കായി ഹാജരായത്.

Content Highlights: Kerala High Court orders transfer of IPS officer D. Shilpa to Karnataka cadre