മോൻതാ ഇന്ന് കരയിലേക്ക്‌; കേരളത്തിൽ മഴ തുടരും

പ്രതീകാത്മക ചിത്രം | ഫോട്ടോ: പി.പി. രതീഷ്/ മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: പി.പി. രതീഷ്/ മാതൃഭൂമി

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മോൻതാ ചുഴലിക്കാറ്റ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ തീവ്രചുഴലിക്കാറ്റായി ആന്ധ്രപ്രദേശിലെ കാക്കിനാടയിൽ കരയിൽ കടക്കും.

കേരളത്തിൽ ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകൾക്ക് മഞ്ഞ മുന്നറിയിപ്പ് നൽകി. 22 മുതൽ അറബിക്കടലിൽ നിലനിൽക്കുന്ന ന്യൂനമർദവും മഴയെ സ്വാധീനിക്കും.

ഇത്രയും ദിവസം ഒരേ പ്രദേശത്ത് ന്യൂനമർദം കറങ്ങിത്തിരിഞ്ഞുനിൽക്കുന്നത് സാധാരണമല്ല. അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും രണ്ട് ന്യൂനമർദങ്ങൾക്കിടയിലെ കാറ്റിന്റെ ചലനമാണ് കേരളത്തിലെ മഴയെ നിർണയിക്കുന്നത്.

Content Highlights: Cyclone Montha intensifies into a severe cyclonic storm, making landfall near Kakinada, Andhra Pradesh. Kerala districts receive yellow alert due to its impact and a separate low-pressure area.