'മകള്‍ ഡല്‍ഹി പോലീസിന്റെ കസ്റ്റഡിയിലാണ്'; അന്‍വര്‍ സാദത്ത് എംഎല്‍എയെ കബളിപ്പിച്ച് പണംതട്ടാൻ ശ്രമം

അന്‍വര്‍ സാദത്ത്
അന്‍വര്‍ സാദത്ത്

കൊച്ചി: ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിനെയും കുടുംബത്തേയും വ്യാജ സന്ദേശം നല്‍കി കബളിപ്പിക്കാന്‍ ശ്രമം. ഡല്‍ഹിയില്‍ പഠിക്കുന്ന അന്‍വര്‍ സാദത്തിന്റെ മകള്‍ പോലീസ് കസ്റ്റഡിയിലാണെന്ന് അറിയിച്ചുകൊണ്ടായിരുന്നു സന്ദേശമെത്തിയത്. എംഎല്‍എയുടെ ഭാര്യയുടെ ഫോണിലേക്കാണ് സന്ദേശം വന്നത്.

വ്യാഴാഴ്ച രാവിലെ ആയിരുന്നു സംഭവം. മകള്‍ മയക്കുമരുന്നുമായി ഡല്‍ഹി പൊലീസിന്റെ പിടിയിലായെന്നായിരുന്നു സന്ദേശം. സന്ദേശം ലഭിച്ചയുടന്‍ മകള്‍ സുരക്ഷിതയാണെന്ന് അന്‍വര്‍ സാദത്തും ഭാര്യയും ഉറപ്പാക്കി. തുടർന്ന് പോലീസിനെ വിവരമറിയിച്ചു. അന്‍വര്‍ സാദത്ത് എംഎല്‍എയുടെ പരാതിയില്‍ എറണാകുളം സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

വെര്‍ച്വല്‍ അറസ്റ്റില്‍ ആണെന്ന് വിശ്വസിപ്പിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പണം തട്ടുന്ന സംഘം വ്യാപകമായിട്ടുണ്ട്. സംസ്ഥാനത്തും ഇത്തരത്തില്‍ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സമാനമായ നീക്കമാണ് എഎല്‍എയെ ലക്ഷ്യംവെച്ച് തട്ടുപ്പുസംഘം നടത്തിയതെന്നാണ് സൂചന.
 

Content Highlights: cyber fraud attempt threatening mla anwar sadath