വെള്ളപ്പൊക്കം: ആലപ്പുഴയില്‍ വീണ്ടും മടവീഴ്ച; സിഎസ്‌ഐ ചാപ്പല്‍ നിലംപൊത്തി

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ വെള്ളം കയറി കിടക്കുന്ന മങ്കൊമ്പില്‍ അതിവേഗത്തില്‍ പോയ കാര്‍യാത്രക്കാര്‍ക്കുനേരേ തുഴവീശി ശകാരിക്കുന്ന വയോധികന്‍.ഫോട്ടോ: സി.ബിജു
ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ വെള്ളം കയറി കിടക്കുന്ന മങ്കൊമ്പില്‍ അതിവേഗത്തില്‍ പോയ കാര്‍യാത്രക്കാര്‍ക്കുനേരേ തുഴവീശി ശകാരിക്കുന്ന വയോധികന്‍.ഫോട്ടോ: സി.ബിജു

ആലപ്പുഴ: മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ വരവ് ആലപ്പുഴയെ ദുരിതത്തിലാക്കുന്നു. വ്യാപകമായ കൃഷിനാശമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് ആലപ്പുഴയില്‍ വീണ്ടും മടവീണു. പള്ളാത്തുരുത്തി കരുവേലി പാടശേഖരത്താണ് മടവീണത്.

ഇതേ തുടര്‍ന്ന് സമീപത്തെ സിഎസ്‌ഐ ചാപ്പല്‍ നിലംപൊത്തി. മട വീണ വെള്ളത്തിന്റെ കുത്തൊഴുക്കിലാണ് ചാപ്പല്‍ തകര്‍ന്നുവീണത്. 150 വര്‍ഷം പഴക്കമുള്ള ചാപ്പലാണ് തകര്‍ന്നത്. രാത്രി തന്നെ മട കുത്താന്‍ പ്രദേശ വാസികള്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതേ തുടര്‍ന്ന് 150 ഏക്കറോളം കൃഷി നശിച്ചു. 

മഴയെത്തുടര്‍ന്ന് അമ്പലപ്പുഴ -തിരുവല്ല പാതയില്‍ റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. മരം മുറിച്ചുമാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനിടെ മഴയ്ക്ക് നേരിയ ശമനമുണ്ടായതോടെ കുട്ടനാട്ടിലും ചെങ്ങന്നൂരിലും ജലനരപ്പ് താഴാന്‍ തുടങ്ങി.

Content Highlights: CSI chapel collapsed in Alappuzha

Content Highlights: