അർധരാത്രിയിൽ ഓടുന്ന വാഹനത്തിൽനിന്ന് രണ്ടായിരത്തോളം ഗർഭനിരോധന ഉറകൾ റോഡിൽ തള്ളി; ഉപയോഗിച്ചതടക്കം

ആലപ്പുഴ: എം.സി. റോഡിൽ ചെങ്ങന്നൂർ വെള്ളാവൂർ ജങ്ഷനിൽ രണ്ടായിരത്തോളം വരുന്ന ഗർഭനിരോധന ഉറകൾ നടുറോഡിൽ തള്ളി. കഴിഞ്ഞ ദിവസം അർധരാത്രിയായിരുന്നു സംഭവം. ഓടുന്ന വാഹനത്തിൽനിന്നാണ് ഗർഭനിരോധന ഉറകൾ റോഡിലേക്ക് തള്ളിയത്.
ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ ഗർഭനിരോധന ഉറകളാണ് തള്ളിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Content Highlights: Large quantity of condoms discarded on MC Road at Vellavoor junction., Incident occurred during midnight via a moving vehicle., Residents demand police investigation and action against the perpetrators.