കോഴിക്കോട് മേപ്പയ്യൂരില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ അക്രമം

കോഴിക്കോട്: വെഞ്ഞാറമ്മൂട്ടിലെ ഇരട്ടക്കൊലപാതകത്തിന് പിന്നാലെ സംസ്ഥാനത്തെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയുള്ള ആക്രമണം തുടരുന്നു.
കോഴിക്കോട് മേപ്പയ്യൂരിലാണ് ഇന്നലെ രാത്രിയോടെ കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തത്. ജനല്‍ ചില്ലുകളും, മേശയും, കസേരയും അടിച്ച് തകര്‍ത്തിട്ടുണ്ട്.
ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് ആക്രമണം ഉണ്ടായത്. 15 പേരടങ്ങിയ സംഘം ഓഫീസിലേക്ക് പാഞ്ഞെത്തി ഫര്‍ണിച്ചറുകളും മറ്റും തകര്‍ക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. സംഘര്‍ഷ സാധ്യത ഒഴിവാക്കുന്നതിനായി സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
വെഞ്ഞാറമ്മൂട് കൊലപാതകത്തിന് പിന്നാളെ കണ്ണൂരിലും കോഴിക്കോടുമായിരുന്നു കോണ്‍ഗ്രസ് ഓഫീസുകള്‍ വ്യാപകമായി അക്രമിക്കപ്പെട്ടത്. കണ്ണൂരില്‍ മാത്രം 20 ഓളം ഓഫീസുകള്‍ തകര്‍ക്കപ്പെട്ടിരുന്നു. കോഴിക്കോടും വിവിധയിടങ്ങളില്‍ ഓഫീസുകള്‍ അക്രമിക്കപ്പെട്ടിരുന്നു. ഇതിന് തുടര്‍ച്ചയെന്നോണമാണ് ഇന്നത്തെ അക്രവും അരങ്ങേറിയത്. ഇതിനിടെ കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ബൈക്ക് കത്തിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരേയുളള അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഡിസിസി പ്രസിഡന്റുമാര്‍ ഇന്ന് ഉപവാസ സമരവും നടത്തുന്നുണ്ട്.
Content Highlights: