പഴയ ഗ്രൂപ്പ് പോരിന് സമാനം; 'കെ.സി-വി.ഡി' പക്ഷം തിരിഞ്ഞ് കോൺഗ്രസിൽ പോരുമുറുകി

#അനിഷ് ജേക്കബ്
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി കണ്ണൂരില്‍ സംഘടിപ്പിച്ച 'ജെന്‍ ഇന്ത്യ മൂവ്‌മെന്റ്‌റ് പദയാത്രയുടെ സമാപനസമ്മേളനവേദിയില്‍ മുഖ്യമന്ത്രി വി.ഡി.സതീശനും കെ.പി.സി.സി. പ്രസിഡന്റ് മന്ത്രി സണ്ണി ജോസഫും ചര്‍ച്ചയില്‍
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി കണ്ണൂരില്‍ സംഘടിപ്പിച്ച 'ജെന്‍ ഇന്ത്യ മൂവ്‌മെന്റ്‌റ് പദയാത്രയുടെ സമാപനസമ്മേളനവേദിയില്‍ മുഖ്യമന്ത്രി വി.ഡി.സതീശനും കെ.പി.സി.സി. പ്രസിഡന്റ് മന്ത്രി സണ്ണി ജോസഫും ചര്‍ച്ചയില്‍

തിരുവനന്തപുരം: കോൺഗ്രസിൽ പഴയകാലത്തെ എ-ഐ ഗ്രൂപ്പ് പോര് അനുസ്മരിപ്പിച്ച് വി.ഡി. സതീശൻ-കെ.സി. വേണുഗോപാൽ പക്ഷംതിരിഞ്ഞ് പോരുമുറുകി. സർക്കാർ ആറുമാസം തികയുന്ന ദിവസം ചേർന്ന മന്ത്രിസഭാ യോഗം അലങ്കോലമാക്കാൻ ആസൂത്രിതശ്രമം നടന്നുവെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശനെ അനുകൂലിക്കുന്ന വിഭാഗം കുറ്റപ്പെടുത്തുന്നത്. ഇതേസമയം ന്യായമായ കാര്യം പറഞ്ഞതിന്റെ പേരിൽ മന്ത്രിമാരായ എ.പി. അനിൽകുമാറിനെയും സണ്ണി ജോസഫിനെയും കേന്ദ്രീകരിച്ച് വി.ഡി. പക്ഷം സൈബർ ആക്രമണം നടത്തുകയാണെന്ന് മറുവിഭാഗവും ആരോപിക്കുന്നു.

കെ.സി പക്ഷത്തിന്റെ വാദം

മന്ത്രിസഭാചർച്ച ചോർത്തിയെന്ന പ്രചാരണം വ്യാജം. വിവരം പുറത്തു വിട്ടത് മുഖ്യമന്ത്രിയോട് അടുപ്പം പുലർ ത്തുന്ന ചില മന്ത്രിമാർ. യോഗത്തിൽ ചില കാര്യങ്ങൾ തുറന്നുപറഞ്ഞതിന്റെ പേരിൽ എ.പി. അനിൽകുമാറിനും സണ്ണി ജോസഫിനുമെതിരേ വ്യാജ പ്രൊഫൈലുകളിൽനിന്ന് പ്രചാരണം നടക്കുകയാണ്. തർക്കമുണ്ടായെന്ന് മുഖ്യമന്ത്രി പത്ര സമ്മേളനത്തിൽ പറഞ്ഞത് വാർത്താചോർച്ചയ്ക്ക് അടിവരയിട്ടു. പി.കെ. കുഞ്ഞാലിക്കുട്ടി യുമായി അനിൽകുമാർ തർക്കത്തിലേർപ്പെട്ടുവെന്ന പ്രചാരണവും ഗൂഢലക്ഷ്യത്തോടെ. മുഖ്യമന്ത്രിതർക്കത്തിൽ കെ.സി. വേണു ഗോപാലിനെതിരേ സൈബർ ആക്രമണമുണ്ടായ കേന്ദ്രങ്ങളിൽനിന്നാണ് ഇപ്രാവശ്യവും സൈബർ ആക്രമണമെന്നാണ് കെ.സി. പക്ഷ ത്തിന്റെ കുറ്റപ്പെടുത്തൽ. സതീശനോടടുപ്പമുള്ള മന്ത്രിയായി കെ.സി. പക്ഷം ചൂണ്ടികാട്ടുന്നത് കെ. മുരളീധരനെ.

വി.ഡി പക്ഷത്തിന്റെ വാദം

വൈദ്യുതിവാങ്ങുന്ന കാര്യത്തിൽ മന്ത്രി സണ്ണി ജോസഫുമായി ചെറിയ ആശയക്കുഴപ്പമുണ്ടായിരുന്നു. അത് ഊതിപ്പെരുപ്പിച്ച് പി.എസ്.സി. അംഗങ്ങളുടെ നിയമനവുമായി കൂട്ടിക്കുഴച്ച് പ്രശ്‌നം സൃഷ്ടിച്ചു. ആറുമാസം തികയുന്ന അന്നുതന്നെ വിവാദമുണ്ടാക്കിയത് സർക്കാരിന്റെ ശോഭകെടുത്താനുള്ള നീക്കമാണ്.

ഇതിന് ചുക്കാൻ പിടിച്ചത് കെ.സി. പക്ഷത്തെ പ്രമുഖ മന്ത്രിയാണ്. ടി.എൻ. പ്രതാപനെ എ.ഐ.സി.സി. ഭാരവാഹിത്വത്തിൽനിന്ന് ഒഴിവാക്കിയതുപോ ലും മുഖ്യമന്ത്രിയോടുള്ള അടുപ്പം കൊണ്ടാണ്.

10.32-ന് മന്ത്രിസഭായോഗം അവസാനിച്ച് മുഖ്യമന്ത്രി ഡൽഹിക്ക് പുറപ്പെട്ടു. വിമാനത്താവളത്തിൽ എത്തുംമുൻപ് പൊടിപ്പും തൊങ്ങലുംവെച്ച് മന്ത്രിസഭയിലെ തർക്കം ചാനലുകളിൽ വന്നു തുടങ്ങിയെന്നും കുറ്റപ്പെടുത്തൽ. എ.പി. അനിൽകുമാറിനെയാണ് വി.ഡി. പക്ഷം ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രിയെ തീരുമാനിക്കാനുണ്ടായ തർക്കത്തിൽ പാർട്ടിക്ക് പുറത്തുനിന്ന് സതീശന് അനുകൂലമായി ഹൈക്കമാൻഡിൽ സമ്മർദം ചെലുത്തിയവർ വീണ്ടും രംഗത്തുവരുമെന്നാണ് സൂചന. സാംസാരിക, സാമൂഹിക രംഗങ്ങളിൽ നിന്നുള്ള പ്രമുഖർ ഇക്കാര്യം ബോധ്യപ്പെടുത്തി കേന്ദ്രനേതൃത്വത്തിന് കത്തയക്കും.

Content Highlights: Resurgence of old A-I style group politics within the Kerala Congress., Clash between VD Satheesan and KC Venugopal factions following cabinet meeting disputes., Allegations of deliberate leaks from cabinet discussions and subsequent cyber attacks on ministers.