ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിക്ക് നേരെ അസഭ്യവർഷവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി; പരാതി

ഫയല്‍ ചിത്രം: ഫോട്ടോ-പി.ടി.ഐ
ഫയല്‍ ചിത്രം: ഫോട്ടോ-പി.ടി.ഐ

കുന്നന്താനം (പത്തനംതിട്ട): ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അസഭ്യം പറഞ്ഞതായി പരാതി. കോൺഗ്രസ് കുന്നന്താനം ബ്ലോക്ക് ജനറൽ സെക്രട്ടറി വി.ടി. ഷാജിയാണ് പരാതിയുമായി രം​ഗത്തുവന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ്റെ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ ഷാജി പുറത്തുവിട്ടു. 

കുന്നന്താനം പഞ്ചായത്ത് നാലാം വാർഡിലെ ഒരു പാർട്ടിപ്രവർത്തകൻ ആത്മഹത്യ ചെയ്യുമെന്ന് കാട്ടി നൽകിയ കുറിപ്പിനെ സംബന്ധിച്ച് ഷാജി വാട്സ്ആപ്പ് കൂട്ടായ്മയിൽ പോസ്റ്റിട്ടിരുന്നു. കോൺഗ്രസ് പ്രാദേശിക വാട്‍സ്ആപ്പ് കൂട്ടായ്മയിലാണ് പോസ്റ്റിട്ടത്. ഇതിനെ തുടർന്നാണ് ഫോണിലൂടെ അസഭ്യവർഷം നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്.  

Content Highlights: complaint against youth congress state secretary pathanamthitta