മുഖ്യമന്ത്രിക്കും രക്ഷയില്ല; സിഎംഒ കേരളം ഫെയ്സ്ബുക്ക് പേജിലെ പോസ്റ്റുകൾ നീക്കം ചെയ്ത് മെറ്റ

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജായ സിഎംഒ കേരളത്തിലെ പോസ്റ്റുകൾ നീക്കംചെയ്ത് മെറ്റ. സിഎംഒ കേരളയിലെ രണ്ട് പോസ്റ്റുകളാണ് നീക്കം ചെയ്തിട്ടുള്ളത്. അതിലൊന്ന്, ഓഗസ്റ്റ് മാസം 19-ാം തീയതി ആശാപ്രവർത്തകർക്ക് ഉത്സവബത്തയായ 1450 രൂപ അനുവദിച്ചതിനെക്കുറിച്ചുള്ള പോസ്റ്റാണ് നീക്കം ചെയ്തിട്ടുള്ളത്. രണ്ടാമത്തേത്, നബിദിനാശംസ നേർന്നുകൊണ്ടുള്ളതും.
നേരത്തെ സർക്കാർ പോലീസ് മുഖാന്തരം മുഖ്യമന്ത്രിക്കെതിരേയുള്ള വിമർശന പോസ്റ്റുകൾ ഫെയ്‌സ്ബുക്കിൽനിന്ന് നീക്കംചെയ്യുന്നതായി വിവാദം ഉയർന്നിരുന്നു. അന്ന് അക്കാര്യം മുഖ്യമന്ത്രി നിഷേധിക്കുകയും ചെയ്തിരുന്നു.
Content Highlights: Meta removed two posts from the official Facebook page of the Kerala Chief Minister's Office, including one about Nabidinam greetings and another about a festival bonus for ASHA workers