'പുതു തലമുറയ്ക്കായി മെച്ചപ്പെട്ട പഠനാന്തരീക്ഷം ഒരുക്കാനാകണം'; കുട്ടികളെ എഴുത്തിനിരുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: വളര്‍ന്നു വരുന്ന തലമുറകള്‍ക്ക് വേണ്ടി കൂടുതല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളും പഠനാന്തരീക്ഷവും ഒരുക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വിദ്യാരംഭ ദിനം അതിനുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാവട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. മഹാനവമി- വിജയദശമി ആശംസകള്‍ നേര്‍ന്നുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി ഇക്കാര്യം കുറിച്ചത്.
സാമൂഹിക പുരോഗതിയുടെ പ്രധാന ചാലകശക്തികളിലൊന്നാണ് സമൂഹം ആര്‍ജ്ജിച്ചെടുക്കുന്ന അറിവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസമെന്ന പ്രക്രിയയുടെ പ്രാധാന്യവും ഈ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ആറ് കുട്ടികളെ എഴുത്തിനിരുത്തിയതായും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
കുട്ടികളെ മുഖ്യമന്ത്രി എഴുത്തിനിരുത്തുന്ന ചിത്രവും മുഖ്യമന്ത്രി പങ്കുവെച്ചിട്ടുണ്ട്.
Content Highlights: cm pinarayi vijayan extends Vijayadashami wishes