സംസ്ഥാന സ്‌കൂൾ കായികമേള: ചാത്തമംഗലത്ത് സർവകക്ഷി യോഗം

ചാത്തമംഗലം: സംസ്ഥാന സ്‌കൂൾകായികമേളയുടെ വിജയകരമായ നടത്തിപ്പിനായി ചാത്തമംഗലം ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്നു. എം.എ. റസാഖ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.കെ. നദീറ അധ്യക്ഷയായി. എം.കെ. അനീഷ്, സുധീർ, സരിത്, കെ.എ. ഖാദർ, എൻ.എം. ഹുസൈൻ, ടി.കെ. വേലായുധൻ, ജയപ്രകാശൻ, മംഗലഞ്ചേരി ശിവദാസൻ, സലീം കുന്നത്ത്, ബബില ഷജിൻ, സലീന നൂറുദ്ധീൻ, രാജൻ ചാലിയേടത്ത് തുടങ്ങിയവർ സംസാരിച്ചു. മേളയിൽ പങ്കെടുക്കാനെത്തുന്ന കായികതാരങ്ങൾക്കും ഉദ്യോഗസ്ഥർക്കും കാണികൾക്കും ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിനെക്കുറിച്ച് യോഗം ചർച്ചചെയ്തു. മേളയുടെ വിജയത്തിനായി പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും പിന്തുണ ഉറപ്പുനൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
Content Highlights: Chathamangalam grama panchayat organized an all-party meeting for the State School Sports Meet., The meeting was inaugurated by MLA M.A. Razak and presided over by Panchayat President M.K. Nadeera., Discussions focused on providing basic facilities for athletes, officials, and spectators., Local residents and public representatives assured full support for the event's success.