വന്ദേമാതരം സെമിനാറിനെതിരായ പ്രതിഷേധം; കേന്ദ്ര സർവകലാശാല അന്വേഷണ സമിതിയെ രൂപവത്കരിച്ചു

കാസർകോട്: വന്ദേമാതരം സെമിനാറിനെതിരായ വിദ്യാർഥി പ്രതിഷേധത്തിൽ അന്വേഷണ സമിതിയെ രൂപവത്കരിച്ച് കാസർകോട് കേന്ദ്രസർവകലാശാല. അധ്യാപകരടങ്ങിയ അഞ്ചംഗ സമിതിയെയാണ് രൂപവത്കരിച്ചത്. പത്തുദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് നിർദേശമുണ്ട്.
സംഭവത്തിൽ വിദ്യാർഥി പ്രതിനിധികളുമായി സർവകലാശാല വി.സി. ചർച്ച നടത്തും. തിങ്കളാഴ്ചയാണ് ചർച്ച. യോഗത്തിൽ പ്രോക്ടറിനെക്കുറിച്ചുള്ള കാര്യങ്ങളുൾപ്പെടെ വി.സി.യുടെ മുന്നിൽ തീരുമാനമറിയാനായി വയ്ക്കും.
വന്ദേമാതരം സെമിനാറിനെതിരേ പ്രതിഷേധിച്ച സംഭവത്തിൽ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തിരുന്നു. സർവകലാശാലയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പെരുമാറിയെന്നാണ് സസ്‌പെൻഷൻ ഉത്തരവിൽ വ്യക്തമാക്കിയത്. പ്രബന്ധാവതരണം തടസ്സപ്പെട്ടതിനെത്തുടർന്ന് പരിപാടിയുടെ പ്രധാന സംഘാടകനും പ്രോക്ടറുമായ കെ. ശ്രീകുമാറാണ് സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.
Content Highlights: Central University of Kerala forms a 5-member faculty probe panel regarding the Vande Mataram seminar protest.