നെടുമങ്ങാട് വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരു മരണം, ഡ്രൈവര്‍ കസ്റ്റഡിയില്‍

#ജിബിന്‍ ജെ.ബി. | മാതൃഭൂമി ന്യൂസ്
സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യം
സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യം

വെമ്പായം: തിരുവനന്തപുരം നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. ബസിൽ ഉണ്ടായിരുന്ന ദാസിനി (60) ആണ് മരിച്ചത്. കാട്ടാക്കടയിൽ നിന്ന് മൂന്നാറിലേക്ക് പോയ ടൂറിസ്റ്റ് ബസ് ആണ് അപകടത്തിൽപെട്ടത്. ബസില്‍ 49 യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. നെടുമങ്ങാട് നിന്നും വെമ്പായം പോകുന്ന റോഡില്‍ ബസ് നിയന്ത്രണംവിട്ട് തലകീഴായി മറിയുകയായിരുന്നു എന്നാണ് വിവരം. 

ബസില്‍ നിന്നും വലിയതോതില്‍ ഇന്ധനച്ചോര്‍ച്ച ഉണ്ടായിട്ടുണ്ട്. ഇത് റോഡില്‍ പരന്നിട്ടുണ്ട്. അഗ്നിരക്ഷാസേന റോഡില്‍നിന്നും ഇന്ധനം വെള്ളം ഉപയോഗിച്ച് നീക്കാനുള്ള ശ്രമം തുടരുകയാണ്. ബസ് പൂര്‍ണമായും ഉയര്‍ത്തിയാല്‍ മാത്രമേ ആരെങ്കിലും ബസിനടിയില്‍ പെട്ടുപോയിട്ടുണ്ടോ എന്നതടക്കം അറിയാനാവൂ.  പരിക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. 

Content Highlights: bus accident in vembayam thiruvananthapuram