പത്തനംതിട്ട കലഞ്ഞൂരിൽ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

#സ്വന്തം ലേഖകന്‍
പ്രതീകാത്മക ചിത്രം | ഫോട്ടോ:ജെറിന്‍ ദിനേശ്‌
പ്രതീകാത്മക ചിത്രം | ഫോട്ടോ:ജെറിന്‍ ദിനേശ്‌

കലഞ്ഞൂർ: പത്തനംതിട്ട കലഞ്ഞൂരിൽ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി. കലഞ്ഞൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽപ്പെട്ട എലിക്കോട് ഇരുക്കുഴി ഭാഗത്ത് ജനവാസമേഖലയ്ക്ക് സമീപം കരിമ്പുലിയെ കണ്ടത്. ഇന്നലെ രണ്ടു തവണയായിട്ടാണ് നാട്ടുകാർ കരിമ്പുലിയെ ഈ പ്രദേശത്ത് കണ്ടത്.

രാവിലെ റബ്ബർ ടാപ്പിങ് തൊഴിലാളികളാണ് ആദ്യം കരിമ്പുലിയെ കാണുന്നത്. പിന്നീട് വൈകീട്ട് അഞ്ചു മണിയോടെ പ്രദേശവാസികളായ നാട്ടുകാരും ഈ പ്രദേശത്ത് കരിമ്പുലിയുടെ സാന്നിധ്യം കാണുകയായിരുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഒമ്പതാം വാർഡ് മെമ്പർ പ്രസന്നകുമാരി വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചു. തുടർന്ന് വനംവകുപ്പ് പ്രദേശത്ത് കരിമ്പുലിയുടെ സാന്നിധ്യം നിരീക്ഷിക്കുന്നതിനായി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.