ബി.ജെ.പി.യുടെ സമരപരമ്പര: തിങ്കളാഴ്ച നിയമസഭാ മാർച്ച്

#ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഒൻപതുദിവസത്തെ സമ്മേളനത്തിനിടെ നിയമസഭയ്ക്കകത്തും പുറത്തും പോരാട്ടത്തിന് ബി.ജെ.പി.. എസ്.ഐ.ആർ. നിയമവിരുദ്ധമെങ്കിൽ എസ്.ഐ.ആറിനുശേഷം അധികാരംലഭിച്ച യു.ഡി.എഫ്. സർക്കാരും നിയമവിരുദ്ധമാണെന്ന വാദമാണ് ബി.ജെ.പി. ഉന്നയിക്കുന്നത്. സർക്കാരിന് തുടരാൻ അർഹതയില്ലെന്നുകാണിച്ച് ബി.ജെ.പി. നിയമസഭാകക്ഷിനേതാവ് ബി.ബി. ഗോപകുമാർ മുഖ്യമന്ത്രിക്ക്‌ കത്തുനൽകിയിരുന്നു.

സർക്കാരിന്റെ രാജിയാവശ്യപ്പെട്ട് തിങ്കളാഴ്ച നിയമസഭയിലേക്ക്‌ ബി.ജെ.പി. മാർച്ച് നടത്തും. കാപ്പ ചുമത്തി തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. സുഗതനെ ജയിലിലടച്ചതിനെതിരേ കുടുംബവും ബി.ജെ.പി. കൗൺസിലർമാരും നിയമസഭയ്ക്കുമുന്നിൽ 13-ന് പത്തിന് കുത്തിയിരിപ്പുസമരം നടത്തും.

എസ്.ഐ.ആർ. വിഷയത്തിൽ 14-ന് ജില്ലാകേന്ദ്രങ്ങളിൽ പ്രതിഷേധറാലികളും പൊതുയോഗങ്ങളും നടത്തുമെന്ന് ‌ജനറൽ സെക്രട്ടറി എസ്. സുരേഷ് പത്രസമ്മേളനത്തിൽ പറഞ്ഞു. പി.എസ്.സി. തട്ടിപ്പുകേസിലെ പ്രതികളെ സംരക്ഷിക്കുന്നു എന്നാരോപിച്ച് യുവമോർച്ച 16-ന് നിയമസഭാ മാർച്ച് നടത്തും. 17 മുതൽ 31 വരെ 1000 കേന്ദ്രങ്ങളിൽ എസ്.ഐ.ആറും സി.എം.ആർ.എൽ. അഴിമതിയും ഉയർത്തി തെരുവുസഭകളും നടത്തും. അടുത്തയാഴ്ച മഹിളാമോർച്ചയും നിയമസഭാമാർച്ച് നടത്തുമെന്ന് സുരേഷ് പറഞ്ഞു.

Content Highlights: BJP demands the resignation of the Kerala government over the SIR issue., Protest march scheduled to the Kerala Assembly on Monday