കൈപൊക്കി എതിർത്തിട്ടും രേഖപ്പെടുത്തിയില്ലെന്ന് പരാതി; സ്പീക്കർക്ക് ബി.ജെ.പി.യുടെ കത്ത്

തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നിയമസഭ പാസാക്കിയ പ്രമേയത്തെ തങ്ങൾ എതിർത്തിട്ടും അത് രേഖപ്പെടുത്തിയില്ലെന്ന് ബി.ജെ.പി.. പ്രമേയം ഐകകണ്ഠ്യേന പാസാക്കിയെന്നാണ് സഭാരേഖയിലുള്ളത്. ഇതു തിരുത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. നിയമസഭാകക്ഷിനേതാവ് ബി.ബി. ഗോപകുമാർ സ്പീക്കർക്ക് കത്തുനൽകി.
യു.ഡി.എഫും എൽ.ഡി.എഫും പ്രമേയത്തെ പിന്തുണച്ചു. എതിർപ്പുള്ളവർ കൈപൊക്കാൻ സ്പീക്കർ ആവശ്യപ്പെട്ടപ്പോൾ ബി.ജെ.പി. അംഗങ്ങളായ ഗോപകുമാർ, രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ എന്നിവർ എതിർപ്പ് രേഖപ്പെടുത്തിയെന്ന് കത്തിൽ പറയുന്നു. ചർച്ചയിൽ ഗോപകുമാറും മുരളീധരനും പ്രമേയത്തെ എതിർത്തും സംസാരിച്ചിരുന്നു. മൂന്ന് അംഗങ്ങളുടെ എതിർപ്പും ചേർത്ത് പ്രമേയം തിരുത്തണമെന്നും പുതിയ പകർപ്പ് പ്രസിദ്ധീകരിക്കണമെന്നുമാണ് കത്തിലെ ആവശ്യം.
Content Highlights: BJP leader BB Gopakumar writes to the Kerala Assembly Speaker to correct the records., BJP claims their opposition to the resolution against CEC Gyanesh Kumar was ignored., UDF and LDF supported the resolution, while BJP members opposed it by raising hands., BJP demands the inclusion of opposition votes and publication of a revised copy.