കനത്ത മഴയിൽ വീടിനുമുകളിലേക്ക് പാറവീണ് വീട്ടമ്മ മരിച്ചു; സംഭവം പത്തനംതിട്ടയിൽ

സീതത്തോട് (പത്തനംതിട്ട): കനത്ത മഴയില്‍ വീടിന് മുകളിലേക്ക് പാറവീണ് വീട്ടമ്മ മരിച്ചു. പത്തനംതിട്ട ജില്ലയിലെ സീതത്തോട് ആങ്ങമൂഴി ഇടിപ്പുകല്ല് പുത്തന്‍പുരയ്ക്കല്‍ പത്മകുമാരി (57) ആണ് മരിച്ചത്. വീട് പൂര്‍ണ്ണമായി തകര്‍ന്നു. വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.
അപകടമുണ്ടായ ഉടന്‍ ഓടിക്കൂടിയ നാട്ടുകാര്‍ പത്മകുമാരിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീടിന് മുകളിലായുണ്ടായിരുന്ന പാറ കനത്ത മഴയില്‍ നിരങ്ങിനീങ്ങി വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു, സംഭവസമയം പത്മകുമാരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
Content Highlights: Woman died after big rock fell down on her house at Seethathode, Pathanamthitta