ഓണം പ്രമാണിച്ച് ബെംഗളൂരു-കണ്ണൂർ സ്പെഷ്യൽ ട്രെയിൻ; സ്റ്റോപ്പുള്ള സ്റ്റേഷനുകളും സമയവും അറിയാം

#ന്യൂസ് ഡെസ്ക്

ബെംഗളൂരു: ഓണക്കാലം പ്രമാണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചു. ഓഗസ്ത് 20ന് ബെംഗളൂരു കന്റോൺമെന്റിൽ നിന്ന് കണ്ണൂരിലേക്കും 21ന് കണ്ണൂരിൽ നിന്ന് ബെംഗളൂരുവിലേക്കുമാണ് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ബെംഗളൂരു കന്റോൺമെന്റ്-കണ്ണൂർ ട്രെയിൻ 20ന് രാത്രി 10.30ന് പുറപ്പെടും, 21ന് ഉച്ചയ്ക്ക് 12.50ന് കണ്ണൂരിലെത്തും.

കണ്ണൂർ-ബെംഗളൂരു കന്റോൺമെന്റ് ട്രെയിൻ 21ന് വൈകുന്നേരം 4.10ന് കണ്ണൂരിൽ നിന്ന് പുറപ്പെടും, 22ന് രാവിലെ 6 മണിക്ക് ബെംഗളൂരുവിലെത്തും.

23 കോച്ചുകളാണുണ്ടാവുക. പാലക്കാട് വഴിയാണ് സർവീസ്. ബെംഗളൂരു, കൃഷ്ണരാജപുരം, ബംഗരപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോഡാനൂർ. പാലക്കാട്, ഷൊർണൂർ, തിരൂർ, പരപ്പനങ്ങാടി, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ എന്നിങ്ങനെയാണ് സ്‌റ്റേഷനുകൾ.

Content Highlights: Special train service announced from Bangalore to Kannur for the Onam festival, Departure from Bangalore Cantonment on August 20 and return from Kannur on August 21, Train consists of 23 coaches and operates via the Palakkad route, Stops include Krishnarajapuram, Salem, Erode, Tiruppur, Palakkad, Shornur, Kozhikode, and more