ആര്‍ക്കിടെക്ട് പി. അബ്ദുല്‍ ഹമീദ് അന്തരിച്ചു

കോഴിക്കോട് ആര്.ഇ.സി.യില്നിന്ന് 1972-ല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയാണ് അദ്ദേഹം ആര്‍കിടെക്ട് മേഖലയിലേക്ക് കടന്നുവന്നത്. പിന്നീട് 1981-ല്‍ അബ്ദുല്‍ ഹമീദ് കണ്‍സള്‍ട്ടന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം തുടങ്ങി. ഇന്ത്യയിലും വിദേശത്തുമായി നിരവധി പ്രൊജക്ടുകള്‍ ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. കോഴിക്കോട് വ്യാപാര ഭവന്, ഇഖ്റ ആശുപത്രി, കോട്ടയ്ക്കല്‍ മിംസ്, കൂര്‍ഗ് ഇബിനി റിസോര്‍ട്ട്, കൊച്ചി ട്രാവന്‍കൂര്‍ കോര്‍ട്ട്, ദുബായ് കസ്റ്റംസ് മ്യൂസിയം(യു.എ.ഇ) തുടങ്ങിയ നിരവധി പ്രൊജക്ടുകള്‍ ഇദ്ദേഹം രൂപകല്പന ചെയ്തു. ഇതിനുപുറമെ നിരവധി അപ്പാര്‍ട്ട്മെന്റുകളും ഇദ്ദേഹം രൂപകല്പന ചെയ്തിട്ടുണ്ട്.
1980-ല്‍ റോട്ടറി കാലിക്കറ്റ് മിഡ് ടൗണിന്റെ ചാര്‍ട്ടര്‍ സെക്രട്ടറിയായിരുന്നു. ആ പദവിയിലിരിക്കുമ്പോള്‍ കോഴിക്കോട്ട് ആദ്യത്തെ ഫുഡ് ഫെസ്റ്റുള്പ്പടെ നിരവധി പരിപാടികള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തി. കോഴിക്കോട്ടെ ആദ്യത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ചത് അദ്ദേഹമായിരുന്നു. അബ്ദുല്‍ ഹമീദിന്റെ അഞ്ചുവര്‍ഷം നീണ്ട അര്‍ബുദത്തോടുള്ള പോരാട്ടം എല്ലാവര്ക്കും ഒരു മാതൃകയായിരുന്നു. അര്‍ബുദത്തെ വകവെയ്ക്കാതെ ജീവിതസന്തോഷത്തെ ആഘോഷിക്കുന്ന അദ്ദേഹത്തിന്റെ സാമൂഹിക മാധ്യമങ്ങളിലെ കുറിപ്പുകളും ചിത്രങ്ങളും ഏറെ ചര്‍ച്ചചെയ്തിരുന്നു.
ഭാര്യ: സറീന ഹമീദ്. മക്കള്‍: ഷഹാന ഹമീദ് (ഡിസൈന്‍ കള്‍സള്‍ട്ടന്റ്, ബെംഗളൂരു), ഭാവന ഹമീദ് (അര്‍ക്കിടെക്ട്, പ്ലെഗ്രൂപ്പ് സ്റ്റുഡിയോ) മരുമക്കള്‍: ഹര്‍ഷ് പട്ടേല്‍(അര്‍ക്കിടെക്ട്, പ്ലെഗ്രൂപ്പ് സ്റ്റുഡിയോ).
അനുശോചിച്ചു
കോഴിക്കോട്ടെ സാമൂഹ്യസാംസ്കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന ആര്‍കിടെക്ട് പി.അബ്ദുല്‍ ഹമീദിന്റെ നിര്യാണത്തില്‍ മാതൃഭൂമി ഡയറക്ടര്‍ പി.വി.ഗംഗാധരന് അനുശോചിച്ചു.
Content Highlights: