സാമ്പത്തിക തട്ടിപ്പുക്കേസ്; അറഫാ ഗോൾഡ് ഉടമയ്ക്ക് ഇഡി നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകണം

കൊച്ചി: സാമ്പത്തിക തട്ടിപ്പുക്കേസിൽ അറഫാ ഗോൾഡ് ഉടമയ്ക്ക് ഇഡി നോട്ടീസ് അയച്ചു. ബുധനാഴ്ച രാവിലെ കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് അബ്ദുൾ ലത്തീഫിന് ഇഡി നോട്ടീസ് അയച്ചത്. കഴിഞ്ഞ ദിവസം ഇദ്ദേഹവുമായി ബന്ധപ്പെട്ട മൂന്നിടങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു.
യൂക്കോ ബാങ്കിൽ നിന്ന് കോടികളുടെ വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ തട്ടിപ്പുനടത്തിയെന്നാണ് ആരോപണം. ബാങ്ക് നൽകിയ പരാതിയിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇഡി അന്വേഷണം ആരംഭിച്ചത്. കൊല്ലത്തും തിരുവനന്തപുരത്തുമായി അറഫാ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സ്ഥാപനങ്ങളിലും ഇഡി രെയ്ഡ് നടത്തിയിരുന്നു. പരിശോധനയിൽ കണ്ടെടുത്ത വിവരങ്ങൾ കൂടി മുൻനിർത്തിയായിരിക്കും ചോദ്യം ചെയ്യൽ.