ശാസ്ത്രഗതി ശാസ്ത്രകഥാ പുരസ്‌കാരം പ്രഖ്യാപിച്ചു

Amith Kumar
Amith Kumar

കോട്ടയം: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശാസ്ത്രഗതി മാസിക നടത്തിയ ശാസ്ത്രകഥാ പുരസ്‌കാരം പ്രഖ്യാപിച്ചു. അമിത് കുമാറിന്റെ കിട്ടു എന്ന കഥ ഒന്നാം സ്ഥാനം നേടി. ആലുവ ഫെഡറല്‍ ബാങ്ക് കോര്‍പ്പറേറ്റ് ഓഫീസിലെ മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്മെന്റില്‍ ഉദ്യോഗസ്ഥനാണ് അമിത് കുമാര്‍. മാധ്യമ പ്രവർത്തകനായ സിബി ജോണ്‍ തൂവല്‍ എഴുതിയ എയര്‍ ബബിള്‍ എന്ന കഥ രണ്ടാം സ്ഥാനത്തിനും ദീപ സുരേന്ദ്രന്‍ രചിച്ച ബ്ലൂപ് എന്ന കഥ മൂന്നാം സ്ഥാനത്തിനും അര്‍ഹത നേടി. യുഎഇ യില്‍ സിസ്റ്റംസ് ഓഡിറ്ററാണ് ദീപ.

കാസര്‍കോട്‌ കോളേജ് ഓഫ് അഗ്രികള്‍ച്ചര്‍ നാലാം വര്‍ഷ ബിരുദവിദ്യാര്‍ഥിനിയായ അനുപമ ആര്‍ എഴുതിയ ദ്രവിക്കുന്ന ശ്വാസകോശം എന്ന കഥ പ്രോത്സാഹനസമ്മാനത്തിനര്‍ഹമായി.

15,000 രൂപയും ഫലകവും സാക്ഷ്യപത്രവുമാണ് ഒന്നാം സ്ഥാനത്തിന് നല്‍കുക. രണ്ടാം സ്ഥാനത്തിന് 10,000 രൂപയും ഫലകവും സാക്ഷ്യപത്രവും മൂന്നാം സ്ഥാനത്തിന് 5,000 രൂപയും ഫലകവും സാക്ഷ്യപത്രവും നല്‍കും. ഫലകവും സാക്ഷ്യപത്രവുമാണ് പ്രോത്സാഹന സമ്മാനമായി നല്‍കുക. 

Content Highlights: Amith kumar won Kerala Sasthra Sahithya Parishad sastra katha award 2023