അമ്പലപ്പുഴ പാൽപ്പായസം നേദിക്കാൻ പുതിയ ചെമ്പുപാത്രങ്ങൾ

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ പാല്‍പ്പായസം നേദിക്കാനുള്ള ചെമ്പുപാത്രങ്ങൾ പണിക്കേഴ്‌സ് ട്രാവല്‍ ഉടമ ബാബു പണിക്കര്‍ സമര്‍പ്പിക്കുന്നു
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ പാല്‍പ്പായസം നേദിക്കാനുള്ള ചെമ്പുപാത്രങ്ങൾ പണിക്കേഴ്‌സ് ട്രാവല്‍ ഉടമ ബാബു പണിക്കര്‍ സമര്‍പ്പിക്കുന്നു

അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ പാൽപ്പായസം പകർന്ന് ശ്രീകോവിലിൽ നേദിക്കാൻ ഇനി പുതിയ ചെമ്പുപാത്രങ്ങൾ. പണിക്കേഴ്സ് ട്രാവൽസ് ഉടമ ബാബു പണിക്കരാണ് 25 ലിറ്റർ ശേഷിയുള്ള പത്തു ചെമ്പുപാത്രങ്ങൾ വഴിപാടായി സമർപ്പിച്ചത്. നേരത്തേ, 12 പാത്രങ്ങളും തുലാഭാരത്തട്ടും മ്യൂറൽ പെയ്ന്റിങ്ങും ഇദ്ദേഹം സമർപ്പിച്ചിരുന്നു.

450 ലിറ്റർ പായസം ഉണ്ടാക്കാനാകുന്ന വാർപ്പ് കഴിഞ്ഞമാസം ക്ഷേത്രത്തിൽ എത്തിച്ചിരുന്നു. അധികമായി ഉണ്ടാക്കുന്ന പായസം വാർപ്പിൽനിന്നു പകർന്ന് നേദിക്കാൻ പുതിയ പാത്രങ്ങൾ ലഭിച്ചതോടെ കഴിയും.

ക്ഷേത്രം തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൻ. അജിത്കുമാർ പാത്രങ്ങൾ ഏറ്റുവാങ്ങി. അസിസ്റ്റന്റ് കമ്മിഷണർ ഈശ്വരൻ നമ്പൂതിരി, കോയ്മസ്ഥാനി വി.ജെ. ശ്രീകുമാർ വലിയമഠം, ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് കൊട്ടാരം ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി ടി.ആർ. രാജീവ്, വൈസ് പ്രസിഡന്റ് ആർ. മധുരാജ്, സി. രാധാകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.