'സതീശൻ നല്ല മനുഷ്യൻ, അദ്ഭുതങ്ങൾ ചെയ്യാൻ കഴിയട്ടെ'; മുഖ്യമന്ത്രിയെ അഭിനന്ദിച്ച് അൽഫോൺസ് കണ്ണന്താനം

#ന്യൂസ് ഡെസ്ക്
വി.ഡി. സതീശൻ, അൽഫോൺസ് കണ്ണന്താനം
വി.ഡി. സതീശൻ, അൽഫോൺസ് കണ്ണന്താനം

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ അൽഫോൺസ് കണ്ണന്താനം മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ച് ചർച്ചനടത്തി. വെള്ളിയാഴ്ച രാവിലെ ഡൽഹി കേരള ഹൗസിൽ എത്തിയാണ് കണ്ടത്.

വി.ഡി. സതീശൻ നല്ല മനുഷ്യനും സുഹൃത്തുമാണെന്ന് കണ്ണന്താനം മാധ്യമങ്ങളോട് പറഞ്ഞു. സതീശന് നന്നായി ഭരിക്കാൻ കഴിയുമെന്നും കേരളത്തിനായി അദ്ഭുതങ്ങൾ ചെയ്യാൻ കഴിയട്ടെ എന്നും കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ലെന്നും കണ്ണന്താനം പറഞ്ഞു.

Content Highlights: Former Union Minister Alphons Kannanthanam met V.D. Satheesan at Kerala House in Delhi., Kannanthanam praised Satheesan, calling him a good person and a friend., He stated that the meeting was non-political and wished him success in governance.