മണ്ണാറശ്ശാല ആയില്യവും,പരുമല പെരുന്നാളും; നവംബർ രണ്ടിന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി

ആലപ്പുഴ : മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവവും പരുമല പള്ളി പെരുന്നാളും പ്രമാണിച്ച് ആലപ്പുഴ ജില്ലയിൽ നവംബർ രണ്ട് (തിങ്കളാഴ്ച) പ്രാദേശിക അവധിയായി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ല കലക്ടർ അറിയിച്ചു.

പ്രസിദ്ധമായ ആയില്യം മഹോത്സവത്തിലും പരുമല പെരുന്നാളിലും പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നടക്കം നിരവധി പേരാണ് എത്തിച്ചേരുക. ഇരു ആഘോഷങ്ങളും കണക്കിലെടുത്ത് ജില്ലയിൽ തിങ്കളാഴ്ച്ചയുണ്ടാകാൻ പോകുന്ന തിരക്ക് പരിഗണിച്ചാണ് പ്രാദേശിക അവധി നൽകിയിരിക്കുന്നത്.

അതേസമയം, നേരത്തേ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല. പരീക്ഷകൾ നിശ്ചയിച്ച സമയക്രമം അനുസരിച്ച് തന്നെ നടക്കും.

Content Highlights: Alappuzha district declares a local holiday on November 2 for Mannarasala Ayilyam and Parumala Perunnal. Government offices and educational institutions will remain closed, but scheduled public exams will continue.