പൊഴി മുറിക്കാൻ എത്തിച്ച എക്സ്കവേറ്റർ പൊഴിയിൽ വീണു; സംഭവം ചേർത്തലയിലെ ചേന്നവേലിയിൽ

ആലപ്പുഴ: ചേർത്തല തെക്ക് പഞ്ചായത്തിലെ ചേന്നവേലിയിൽ പൊഴി മുറിക്കാൻ എത്തിച്ച എക്സ്കവേറ്റർ പൊഴിയിൽ വീണു.
പൊഴി മുറിച്ച ശേഷം തിരിച്ചുകയറ്റിയ എക്സ്കവേറ്റർ തകരാറിലായതിനെ തുടർന്ന് മുന്നോട്ട് നീക്കാനായില്ല.
ഇതിനിടെ ശക്തമായ ഒഴുക്കിനെ തുടർന്ന് മണ്ണിടിഞ്ഞ് എക്സ്കവേറ്റർ പൊഴിയിലേക്ക് വീഴുകയായിരുന്നു.