വെള്ളിയാമറ്റം ആദിവാസി ഊരിലെ 11-ാമത്തെ പോലീസുകാരൻ; ആഭ്യന്തരമന്ത്രിക്ക് അഭിരാജിന്റെ ബിഗ് സല്യൂട്ട്

#സജീവന്‍ െപായ്ത്തുംകടവ്
അഭിരാജ്, പോലീസുകാരുടെ പരേഡിനെ അഭിവാദ്യം ചെയ്യുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
അഭിരാജ്, പോലീസുകാരുടെ പരേഡിനെ അഭിവാദ്യം ചെയ്യുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ധർമശാല: ആദിവാസിസമൂഹത്തിന് അഭിമാനമായി അഭിരാജ് തലയുയർത്തി നിന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പോലീസ് യൂണിഫോമിൽ ബിഗ് സല്യൂട്ട്. ഈ മുഹൂർത്തത്തിൽ ബന്ധുക്കളുടെയും സുഹൃത്തുകളുടെയും നിറഞ്ഞ കൈയടിയിൽ ആഹ്ലാദത്തിന്റെ പ്രകമ്പനം. തിങ്കളാഴ്ച മാങ്ങാട്ടുപറമ്പിൽ കെ.എ.പി.-എം.എസ്.പി. ബറ്റാലിയനുകളുടെ പാസിങ് ഔട്ട് പരേഡിലാണ് പരിശീലനം പൂർത്തിയാക്കിയ എം.എൻ. അഭിരാജ് പങ്കെടുത്തത്.

തൊടുപുഴ വെള്ളിയാമറ്റം പഞ്ചായത്തിലെ ആദിവാസി വിഭാഗത്തിൽനിന്നാണ് പോലീസ് സേനയിലേക്ക് അഭിരാജിന്റെ വരവ്. വെള്ളിയാമറ്റം ആദിവാസിമേഖലയിലെ 25-ഓളം ആദിവാസികുടുംബങ്ങളിൽനിന്നുള്ള 11-ാമത്തെ പോലീസുകാരനായാണ് അഭിരാജ് പുറത്തിറങ്ങിയത്. അഞ്ചുവർഷത്തിനുള്ളിലാണ് അത്രയും പേർ പോലീസ് സേനയുടെ ഭാഗമാകുന്നതെന്നാണ് അഭിരാജ് പറയുന്നത്.

പൂമാല, പൂച്ചപ്ര, ഞാളിയാനി, ദേവരുപാറ, കരിപ്പലങ്ങാട് തുടങ്ങിയവയാണ് വെള്ളിയാമറ്റം പഞ്ചായത്തിലെ പ്രധാന ആദിവാസി ജനവാസമേഖലകൾ. ക്രമസമാധാന പാലനത്തിലും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ആദിവാസി ഗോത്രവിഭാഗത്തിൽനിന്ന് കൂടുതൽപ്പേർ പോലീസ് സേനയിലെത്തുന്നുണ്ട്.

പോലീസുകാരനാകുകയെന്നത് വർഷങ്ങളായുള്ള ആഗ്രഹമായിരുന്നുവെന്ന് അഭിരാജ് പറഞ്ഞു. പിന്നീട് പരീക്ഷകൾ എഴുതി. എം.എസ്.പി.യിൽ പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായി. ഇടുക്കിയിൽതന്നെയാണ് നിയമനമെന്നും ആദിവാസി വിഭാഗത്തിൽപ്പെടുന്ന കൂടുതൽ യുവാക്കളെ പോലീസ് സേനയിൽ ചേരാൻ പ്രേരിപ്പിക്കുമെന്നും അഭിരാജ് പറഞ്ഞു.

വംശീയമായ സവിശേഷതകളും ആചാരാനുഷ്ഠാനങ്ങളും പുലർത്തുന്ന ആദിവാസി വിഭാഗങ്ങൾക്ക് പി.എസ്.സി. പരിശീലനം നൽകി കൂടുതൽപ്പേരെ പോലീസ് സേനയിലേക്കും വനംവകുപ്പിലേക്കും എത്തിക്കാൻ പത്തുവർഷമായി സർക്കാർതലത്തിൽ ശ്രമങ്ങൾ നടക്കുന്നുണ്ട്.

Content Highlights: Abhiraj became the 11th police officer from the Velliyamattom tribal settlement., He completed his training and participated in the passing out parade at Mangattuparamba., Government initiatives have been training tribal youth for police and forest department jobs for a decade., Abhiraj aims to inspire more youth from his community to join the police force.