13 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി, ആകെ 565

Representative Image
Representative Image

തിരുവനന്തപുരം: സംസ്ഥാനത്ത് 13 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി. 18 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍നിന്ന് ഒഴിവാക്കി. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 565 ആയി.

പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍:  എറണാകുളം ജില്ലയിലെ ആവോലി (കണ്‍ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 4), കാലടി (14), പൂതൃക്ക (14), കാഞ്ഞൂര്‍ (8), അയ്യമ്പുഴ (9), കൊല്ലം ജില്ലയിലെ പവിത്രേശ്വരം (18), പത്തനാപുരം (2, 3), തൃശൂര്‍ ജില്ലയിലെ എളവള്ളി (12), വരവൂര്‍ (5), ഇടുക്കി ജില്ലയിലെ കട്ടപ്പന (സബ് വാര്‍ഡ് 8, 13) വണ്ടിപ്പെരിയാര്‍ (സബ് വാര്‍ഡ് 2), പത്തനംതിട്ട ജില്ലയിലെ ഏഴംകുളം (5), മലപ്പുറം ജില്ലയിലെ പോത്തുകല്ല് (1, 7, 8, 11, 17) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍: തൃശൂര്‍ ജില്ലയിലെ മാള (സബ് വാര്‍ഡ് 20), അളഗപ്പനഗര്‍ (വാര്‍ഡ് 2), തെക്കുംകര (1), കാട്ടക്കാമ്പല്‍ (1, 5, 7), കോഴിക്കോട് ജില്ലയിലെ വേളം (8, 9), മേപ്പയൂര്‍ (എല്ലാ വാര്‍ഡുകളും), പനങ്ങാട് (13), കൂത്താളി (5), ഇടുക്കി ജില്ലയിലെ മൂന്നാര്‍ (19), തൊടുപുഴ മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് (21, 23), ചക്കുപള്ളം (11), എറണാകുളം ജില്ലയിലെ പാറക്കടവ് (സബ് വാര്‍ഡ് 5), കിഴക്കമ്പലം (7), ചിറ്റാറ്റുകര (7), കൊല്ലം ജില്ലയിലെ ശൂരനാട് സൗത്ത് (11), വയനാട് ജില്ലയിലെ കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), മലപ്പുറം ജില്ലയിലെ വണ്ടൂര്‍ (9, 10, 11, 12), കോട്ടയം ജില്ലയിലെ പായിപ്പാട് (11).

content highlights: 13 new covid 19 hotspots in kerala

Content Highlights: