എന്റെ വാതിലുകള്‍ എപ്പോഴും തുറന്നിട്ടിരുന്നു, ജെഎന്‍യു മുന്‍ വിസി സുധീര്‍ കുമാര്‍ സോപോരി

-
-

ന്യൂഡല്‍ഹി : ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച് ജെഎന്‍യു മുന്‍ വൈസ് ചാന്‍സലര്‍ സുധീര്‍ കുമാര്‍ സോപോരി. വിദ്യാര്‍ഥികളോടുള്ള ആശയവിനിമയത്തിന്റെ അഭാവമാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതിന് കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

'25വര്‍ഷം ജെഎന്‍യുവില്‍ ജോലി ചെയ്ത പരിചയം എനിക്കുണ്ട്. അടുത്തിടെ ജെഎന്‍യുവില്‍ ഉണ്ടായ അക്രമങ്ങള്‍ മനസ്സ് വിഷമിപ്പിക്കുന്നതാണ്. വിശ്വാസമില്ലായ്മ മൂലമാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്. ആശയവിനിമയത്തിലെ അഭാവമാണ് വിശ്വാസം കുറയുന്നതിനുള്ള കാരണം.' - സുധീര്‍ കുമാര്‍ പറഞ്ഞു. 

' അധികൃതര്‍ വിദ്യാര്‍ഥികളോട് സംസാരിക്കാന്‍ മുന്‍കൈ എടുക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ അവിടെ ഉണ്ടായിരുന്നപ്പോള്‍ എന്റെ വാതിലുകള്‍ എപ്പോഴും തുറന്നിട്ടിരുന്നു. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ രേഖപ്പെടുത്തിയ ഒരു ഡയറി ഞാന്‍ സൂക്ഷിച്ചിരുന്നു.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഫീസ് വര്‍ധനവിനെതിരെയും വൈസ് ചാന്‍സലര്‍ ജഗദേഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടും ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ സമരത്തിലാണ്. ജനുവരി അഞ്ചിനാണ് ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷി ഉള്‍പ്പടെയുള്ള വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ ആക്രമണമുണ്ടായത്. 

Content Highlights: When I was there my doors were always open - Sudheer Kumar Sopory

Content Highlights: