പത്താംക്ലാസ് യോഗ്യതയുള്ള തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രതിമാസം 1,500 രൂപ- വമ്പൻ പ്രഖ്യാപനവുമായി മമത

#ന്യൂസ് ഡെസ്ക്
മമതാ ബാനർജി | Photo: AP
മമതാ ബാനർജി | Photo: AP

കൊൽക്കത്ത: സംസ്ഥാനത്തെ തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രതിമാസം 1,500 രൂപവീതം നൽകുമെന്ന് പ്രഖ്യാപിച്ച് പശ്ചിമബെംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പത്താംക്ലാസ് പാസ്സായ തൊഴിൽരഹിതരും തൊഴിൽ അന്വേഷകരുമായ യുവാക്കൾക്കാണ് പ്രതിമാസം സാമ്പത്തിക സഹായം നൽകുക.

എസ്‌ഐആർ പ്രക്രിയയുടെ ഭാഗമായി വൻതോതിൽ വോട്ടർ പട്ടികയിൽനിന്ന് പേരുകൾ നീക്കംചെയ്യപ്പെട്ടതിനെതിരേ ശനിയാഴ്ച സംഘടിപ്പിച്ച പ്രതിഷേധത്തിൽ സംസരിക്കവേയാണ് മമതയുടെ പ്രഖ്യാപനം. സെക്കൻഡറി പരീക്ഷ (10-ാം ക്ലാസ്) പാസ്സായ, 21-നും 40-നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾക്കാണ് പ്രതിമാസം തുക ലഭിക്കുക. തുക വിതരണം മാർച്ച് ഏഴിനുതന്നെ ആരംഭിച്ചെന്നും മമത കൂട്ടിച്ചേർത്തു.

അതേസമയം, സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് നാൽപ്പതു ശതമാനം കുറഞ്ഞെന്നും മമത അവകാശപ്പെട്ടു. ചുരുങ്ങിയത് നാൽപ്പത് ലക്ഷത്തോളം ആളുകൾക്ക് നൈപുണ്യ പരിശീലനം നൽകിയിട്ടുണ്ടെന്നും അതിൽത്തന്നെ പത്തുലക്ഷം പേർ ഇതിനകംതന്നെ ജോലിയിൽ പ്രവേശിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ യുവാക്കളെ ലക്ഷ്യമിട്ടുള്ള വമ്പൻ പ്രഖ്യാപനമാണ് മമത  നടത്തിയിരിക്കുന്നത്.

Content Highlights: Monthly financial assistance of ₹1,500 for unemployed youth., Eligibility: 10th grade pass, age group 21-40., Initiative aims to support job seekers in West Bengal., Focus on skill development and reduced unemployment rates.